എം-സോണ്‍ റിലീസ് – 309
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Andrew Stanton |
പരിഭാഷ | ശ്രീജിത്ത് എസ്. പി |
ജോണർ | ആനിമേഷന്‍, അഡ്വെഞ്ചർ, ഫാമിലി |
2008ൽ പുറത്തിറങ്ങിയ ഒരു ശാസ്ത്ര സാങ്കല്പിക അനിമേഷൻ ചലച്ചിത്രമാണ് വാൾ-ഇ. (WALL·E) ഭാവിയിൽ (2805ൽ) ഇലക്ട്രോണിക് മാലിന്യങ്ങളാൽ നിറയപ്പെട്ട ഭൂമി വൃത്തിയാക്കാൻ നിയോഗിച്ച വാൾ-ഇ എന്ന റോബോട്ടിന്റെ കഥയാണ് ഇത്. ഈവ എന്ന പേരിലെ ഒരു പെൺ റോബോട്ടുമായി പ്രേമത്തിലാകുന്ന വാൾ-ഇ ബഹികരാകാശത്തെത്തുകയും അവിടെ ആക്സിയം എന്ന കൃതൃമഗ്രഹത്തിൽ കഴിയുന്ന മനുഷ്യരുടെ ചിന്തയേയും പ്രവൃത്തിയേയും മാറ്റിമറിക്കുന്നതാണ് ഇതിവൃത്തം. വളരെയധികം നിരൂപകപ്രശംസയും വാണിജ്യവിജയവും നേടാൻ ചിത്രത്തിനായി. 2008ലെ മികച്ച അനിമേഷൻ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരവും ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നെബുല പുരസ്കാരവും വാൾ-ഇ നേടി.