Wanted
വാണ്ടഡ് (2008)

എംസോൺ റിലീസ് – 3110

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Timur Bekmambetov
പരിഭാഷ: സാമിർ
ജോണർ: ആക്ഷൻ, ക്രൈം, ത്രില്ലർ
Download

9147 Downloads

IMDb

6.7/10

വെസ്‌ലി ഗിബ്‌സൻ ഒരു ഓഫീസിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. ഒരു സ്വൈര്യവും തരാത്ത തന്റെ ബോസിനെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് വെസ്‌ലി. സ്വന്തം ഗേൾഫ്രണ്ടിനോ, ബെസ്റ്റ് ഫ്രണ്ടിനോ പോലും വെസ്‌ലിയോട് ആത്മാർത്ഥതയില്ല. ഇങ്ങനെ മൊത്തത്തിൽ ഒരു ദുരന്തപൂർണ്ണമായ ജീവിതമാണ് വെസ്‌ലിയുടേത്.

ഒരു ദിവസം പതിവുപോലെ ഒരു സൂപ്പർമാർക്കറ്റിൽ നിൽക്കുകയായിരുന്ന വെസ്‌ലിയെ ഒരാൾ കൊല്ലാൻ ശ്രമിക്കുന്നു. ഫോക്സ് എന്ന ആഞ്ചലീന ജോളിയുടെ കഥാപാത്രം വെസ്‌ലിയെ അയാളിൽ നിന്ന് രക്ഷിച്ച് കൊണ്ടുപോകുന്നു. പിന്നീട് വെസ്‌ലി സ്വപ്നംപോലും കണ്ടിട്ടില്ലാത്ത വിധം അവന്റെ ജീവിതം മാറി മറിയുകയാണ്. ആരാണ് അവനെ കൊല്ലാൻ ശ്രമിക്കുന്നത്? ഫോക്സ് എന്തിനാണ് അവനെ രക്ഷിച്ചത്? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലൂടെ ചിത്രം അതിന്റെ ട്രാക്കിൽ കേറുന്നു. ട്വിസ്റ്റുകളും സസ്പെൻസുകളും നിറഞ്ഞ ചിത്രം ആക്ഷൻ ത്രില്ലർ പ്രേമികളെ ഒരിക്കലും നിരാശപ്പെടുത്തില്ല.