War Witch
വാര്‍ വിച്ച് (2012)

എംസോൺ റിലീസ് – 708

Download

224 Downloads

IMDb

7/10

Movie

N/A

ആഭ്യന്തരയുദ്ധം രൂക്ഷമായ ഒരു ആഫ്രിക്കൻ രാജ്യത്താണ് കഥ നടക്കുന്നത്. വയറ്റിലുള്ള കുഞ്ഞിനോട്  സ്വന്തം ജീവിതം കഥ പറയുകയാണ് കൊമോണ എന്ന പെൺകുട്ടി. അവളെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി വിമതർ കുട്ടി പട്ടാളക്കാരി ആക്കുന്നു. പിന്നങ്ങോട്ടുള്ള അവളുടെ ജീവിതം പ്രവചനാതീതമാണ്. ഒരു അദ്‌ഭുത  സംഭവത്തിനൊടുവിൽ ശത്രുക്കളെവിടെന്ന് തിരിച്ചറിയാൻ കഴിയുന്ന മന്ത്രവാദിനിയാണ് അവളെന്ന് വിമതർ വിശ്വസിക്കുന്നു. അതിൽനിന്ന് ഒരു ഘട്ടത്തിൽ രക്ഷപ്പെടുകയും പ്രണയം എന്താണെന്ന് അറിയുകയും ചെയ്യുന്നുണ്ട് കൊമോണ. തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെപോലും വെറുത്തുപോകുന്ന അവസ്ഥയിൽ പെട്ടെന്നാണ് അവളെത്തുന്നത്.  ഭ്രാന്തമായ ചിന്തകളിൽനിന്നും മനോവ്യഥകളിൽനിന്നും മോചനം തേടി അലയുന്ന അവൾ ഒടുവിൽ ജീവിതത്തോട് സമരസപ്പെടുന്നു..