എം-സോണ്‍ റിലീസ് – 2178

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Kelly Reichardt |
പരിഭാഷ | മുഹസിൻ |
ജോണർ | ഡ്രാമ |
2008ൽ കെല്ലി റെയ്ച്ചർഡ്ന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ഒരു സ്വതന്ത്ര്യ സിനിമയാണ് ‘വെന്റി ആൻഡ് ലൂസി’. ദാരിദ്ര്യം കാരണം ജോലി അന്വേഷിച്ച് അലാസ്കയിലേക്ക് പോകുന്ന വെന്റി കരോൾ എന്ന. ചെറുപ്പക്കാരിയുടെയും അവരുടെ നായ ലൂസിയുടെയും കഥയാണ് സിനിമ പറയുന്നത്. യാത്രാ മധ്യേ ഓറിഗൺ എന്ന ചെറു പ്രദേശത്ത് കാർ കേടായി വെൻഡിയുടെ യാത്ര തടസ്സപ്പെടുന്നതും. അവൾക്ക് നേരിടേണ്ടി വരുന്ന മറ്റു പ്രശ്നങ്ങളും വളരെ മനോഹരമായി ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുമ്പോൾ, ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളെല്ലാം അവസാനിക്കുമ്പോൾ പോലും ഒട്ടും തളരാതെ തന്റെ ലക്ഷ്യം നേടിയെടുക്കാനുള്ള വെന്റിയുടെ ശ്രമവും, അവളിൽ അവൾ തന്നെ നിലനിർത്തുന്ന പ്രതീക്ഷയും ഈ ചിത്രത്തെ പ്രിയപ്പെട്ടതാക്കുന്നു. അമേരിക്കയുടെ ലോവർ ക്ലാസ് ജീവിതം വളരെ റിയലിസ്റ്റിക് ആയി ആവിഷ്കരിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. കാൻ ഫെസ്റ്റിവൽ അടക്കം നിരവധി ഫെസ്റ്റിവലുകളിൽ ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.