We're the Millers
വീ ആർ ദ മില്ലേഴ്സ് (2013)

എംസോൺ റിലീസ് – 2870

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Rawson Marshall Thurber
പരിഭാഷ: മാജിത്‌ നാസർ
ജോണർ: കോമഡി, ക്രൈം
Download

17533 Downloads

IMDb

7/10

ചെറിയ ലെവലിൽ കഞ്ചാവൊക്കെ വിറ്റ് അല്ലല്ലില്ലാതെ കഴിഞ്ഞു പോയിരുന്ന ഡേവിഡിന് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഡ്രഗ് സ്മഗ്ലിങ്ങിലേക്ക് തിരിയേണ്ടി വരുന്നു. സ്മഗ്ലിങ്ങ് എന്ന് പറയുമ്പോ, സ്വല്പം കഞ്ചാവ് മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് കടത്തണം. അത്രേയൂള്ളൂ.

കടുത്ത പരിശോധനാ സംവിധാനങ്ങൾ മറികടന്ന് സാധനം അമേരിക്കയിൽ എത്തിക്കാൻ ഒരു വെറൈറ്റി ഐഡിയയാണ് ഡേവിഡ് പയറ്റുന്നത്. മെക്സിക്കോയിലേക്കൊരു വ്യാജ ഫാമിലി ട്രിപ് നടത്തുക. ഫാമിലി ആകുമ്പോൾ പരിശോധനകൾ ഒന്നുമില്ലാതെ അതിർത്തി കടക്കുകയും ചെയ്യാം, തിരികെ പോരുമ്പോൾ സ്മഗ്ലിങ്ങും നടക്കും.

എന്നാൽ, യാതൊരു ബോധവുമില്ലാത്തവരാണ് ഫാമിലി ആയി ഡേവിഡിനെ അനുഗമിക്കുന്നതെങ്കിലോ?
അങ്ങനെയുള്ള ഒരു ലോക്കൽ സ്മഗ്ലിങ്‌ ടീമിന്റെ കഥയാണ് വീ ആർ ദ മില്ലേഴ്സ് പറയുന്നത്.

തുടക്കം മുതൽ ഒടുക്കം വരെ ഓർത്തു ചിരിക്കാനുള്ള ഒരുപാട് നിമിഷങ്ങൾ ചിത്രം സമ്മാനിക്കുന്നുണ്ട്.
അശ്ലീല സംഭാഷണങ്ങൾ ധാരാളമുള്ളതിനാൽ പ്രേക്ഷകർ വിവേകപൂർവ്വമായ അകലം പാലിക്കുക.