എംസോൺ റിലീസ് – 3270

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Michael Giacchino |
പരിഭാഷ | സോണി ഫിലിപ്പ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ |
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങിയ ഒരു മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ടി.വി സ്പെഷ്യലാണ് വെയർവൂൾഫ് ബൈ നൈറ്റ്,
കഥ നടക്കുന്നത് മാർവെലിന്റെ അവഞ്ചേഴ്സ് ടീം ഉള്ള യൂണിവേഴ്സിലല്ല. മാർവെലിന്റെ തന്നെയൊരു ഡാർക്ക് യൂണിവേഴ്സിലാണ്. രാക്ഷസന്മാരും അവരെ വേട്ടയാടുന്നവരും താമസിക്കുന്ന ഈ യൂണിവേഴ്സിൽ ഏറ്റവും ശക്തനായ വേട്ടക്കാരൻ ധരിക്കുന്ന ആയുധമാണ് ബ്ലഡ്സ്റ്റോൺ. ഈ ബ്ലഡ്സ്റ്റോൺ ധരിച്ചിരുന്ന യുലിസസ് ബ്ലഡ്സ്റ്റോൺ മരണപ്പെടുകയും പുതിയ നേതാവിനെ തിരഞ്ഞെടുക്കേണ്ട ആവശ്യം ഉയരുകയും ചെയ്യുന്നു. പുതിയ ബ്ലഡ്സ്റ്റോൺ സൂക്ഷിപ്പുകാരനെ കണ്ടെത്താൻ ബ്ലഡ്സ്റ്റോൺ ഫാമിലി ഒരു മത്സരം നടത്താൻ തീരുമാനിക്കുകയും അതിൽ മത്സരിക്കാൻ വേണ്ടി ഏറ്റവും കൂടുതൽ വേട്ടകൾ നടത്തി വിജയിച്ച വേട്ടക്കാരെ വിളിച്ചു വരുത്തി മത്സരം നടത്തുകയും ചെയ്യുന്നു. ഈ മത്സരത്തിനിടയിൽ നടക്കുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്.
ഈ ടി.വി സ്പെഷ്യൽ പഴയ കാല ഹൊറർ സിനിമകളുടെ അനുഭൂതി പ്രേഷകരിലേക്കെത്തിക്കുന്നതിൽ 100% വിജയിച്ചിട്ടുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും ഗ്രാഫിക്ക്സ് കുത്തികേറ്റിയ സ്ഥിരം മാർവൽ ചിത്രങ്ങളിൽ നിന്ന് വ്യതസ്ത്തമായി പ്രാക്ക്റ്റിക്കൽ എഫക്റ്റ്സിന്റെ കൃത്യമായ ഉപയോഗത്തിലൂടെ ഹൊററർ എഫക്റ്റ്സ് ഉണ്ടാക്കിയെടുത്ത ഈ സ്പെഷ്യൽ നിങ്ങൾക്കൊരു പുതിയ അനുഭവമായിരിക്കും.