എം-സോണ്‍ റിലീസ് – 789
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Lisa Joy |
പരിഭാഷ | നിഖിൽ വിജയരാജൻ |
ജോണർ | ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ |
സ്വീറ്റ് വാട്ടർ എന്ന സ്ഥലത്തെ റേഞ്ചറുടെ മകളാണ് ഡിലോറിസ്. അവൾ ഒരാളുമായി പ്രണയത്തിലാണ്. പട്ടാളത്തിൽ നിന്നും പിരിഞ്ഞ ടെഡിക്കും അവളെ ജീവനാണ്. എങ്കിലും തന്റെ പഴയ ശത്രുവിനോടുള്ള കണക്കു തീർത്തിട്ട് ഒരു പുതിയ മനുഷ്യനായി വേണം ഡിലോറിസിനൊപ്പം ഒരു ജീവിതം തുടങ്ങാൻ എന്ന് റെഡി തീരുമാനിച്ചു. ടെഡിയെയും ഡിലോറിസിനേയും പോലെ കുറെപേരും അവരുടെ സ്വപ്നങ്ങളും ആണ് വെസ്റ്റ് വേൾഡ് എന്ന ലോകം.. അവിടെയുള്ളവരെല്ലാം റോബോട്ടുകൾ. മനുഷ്യരെ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന റോബോട്ടുകൾക്ക് അത് ലോകമാണ് , പക്ഷെ നമ്മൾ മനുഷ്യർക്ക് അതൊരു അമ്യൂസ്മെന്റ് പാർക്ക് മാത്രവും. മറ്റേതൊരു പാർക്കിലെയും പോലെ ടിക്കറ്റ് എടുത്ത് നിങ്ങൾക്ക് അവിടെ കടന്നു ചെല്ലാം. ടെഡിയുടെയും ഡിലോറിസിന്റെയും മീവിന്റെയുമൊക്കെ ജീവിതം കാണാം ആസ്വദിക്കാം അവർക്കൊപ്പം ജീവിക്കാം അല്ലെങ്കിൽ നശിപ്പിക്കാം. അവിടെ പരിധികളോ നിയന്ത്രങ്ങളോ ഇല്ല. പുറത്തു നിങ്ങൾ ആരെന്നത് ഒരു പ്രശ്നമല്ല. പാർക്കിൽ നിങ്ങൾക്ക് ആരെയും പ്രണയിക്കാം, കൊല്ലാം, യുദ്ധമോ ബാലസംഗമോ വേട്ടയോ എന്തും ചെയ്യാം. വേണ്ടത് അതിനുള്ള മനക്കട്ടി മാത്രം. റോബോട്ടിന് മനുഷ്യരെ ഒന്നും ചെയ്യാൻ കഴിയില്ല ജോനാഥൻ നോളനും ലിസ ജോയ് യും ചേർന്ന് HBO യ്ക്കു വേണ്ടി തയാറാക്കിയ സീരീസ് ആണ് ഇത്. ഒരേസമയം പല ടൈം ലൈനുകളിൽ കഥപറഞ്ഞു പോകുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.