What Ever Happened to Baby Jane?
വാട്ടെവർ ഹാപ്പെൻഡ് ടു ബേബി ജെയിൻ? (1962)

എംസോൺ റിലീസ് – 2611

Download

384 Downloads

IMDb

8/10

Movie

N/A

സഹോദരിമാരായ ജെയിൻ ഹഡ്സണും ബ്ലാഞ്ച് ഹഡ്സണും ഹോളിവുഡ് നടിമാരായിരുന്നു. ആയ കാലത്ത് സൂപ്പർതാരമായിരുന്നു ബ്ലാഞ്ച്. പക്ഷേ ജെയിൻ ചെറിയ വേഷങ്ങളിൽ ഒതുങ്ങിപ്പോയി.
ഒരു അപകടം ബ്ലാഞ്ചിനെ അരയ്ക്കു താഴേക്ക് തളർത്തിക്കളഞ്ഞു. പ്രായമായതോടെ ജെയിനിനും ബ്ലാഞ്ചിനും സിനിമകളും ഇല്ലാതായി. പഴയ ഓർമകളും പേറി വലിയൊരു വീട്ടിൽ കഴിയുകയാണ് ഇരുവരും. വീൽചെയറിൽ കഴിയുന്ന ബ്ലാഞ്ചിനെ ശുശ്രൂഷിക്കേണ്ട ചുമതല ജെയിനിനാണ്. പക്ഷേ, ബ്ലാഞ്ചിനെ പോലെ സൂപ്പർതാരമാകാൻ കഴിയാതിരുന്നതിൻ്റെ കുശുമ്പും നിരാശയുമുള്ള ജെയിൻ, ബ്ലാഞ്ചിനോട് മോശമായാണ് പെരുമാറായിരുന്നത്. ആ വലിയ വീട്ടിൽ നിന്ന് എങ്ങനെയും രക്ഷപെടാൻ ബ്ലാഞ്ച് തീരുമാനിക്കുന്നു.

സഹോദരിമാരായി അഭിനയിച്ച ബെറ്റി ഡേവിസ്, ജോവൻ ക്രോഫോർഡ് എന്നിവരുടെ പ്രകടനം വളരെ ശ്രദ്ധനേടി. എന്നാൽ അതിലേറെ സംസാര വിഷയമായത്, സിനിമ ഇറങ്ങിയ ശേഷം ഈ നടിമാർ തമ്മിലുണ്ടായ ശത്രുതയാണ്. സിനിമയിൽ ആരാണ് കൂടുതൽ മികച്ചത് എന്ന പേരിൽ ഇരുവരും തമ്മിലുണ്ടായ തർക്കം പല ആരോപണങ്ങളിലും കലാശിച്ചു.
ജെയ്ൻ ആയി അഭിനയിച്ച ബെറ്റി ഡേവിസിന് മികച്ച നടിക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചിരുന്നു