When Pigs Have Wings
വെന്‍ പിഗ്സ് ഹാവ് വിങ്ങ്സ് (2011)

എംസോൺ റിലീസ് – 706

Download

4283 Downloads

IMDb

7/10

Movie

N/A

പലസ്‌തീൻകാരനായ ജാഫർ ഒരു മീൻപിടുത്തക്കാരനാണ്. കാര്യമായൊന്നും മിക്ക ദിവസങ്ങളിലും തടയാറില്ല..ഒരു ദിവസം വലയിൽ കുടുങ്ങിയത് ഒരു വിശിഷ്ടവസ്തുവാണ്. ഒരു വിയറ്റ്നാമീസ് പന്നി.. അയാൾ ആകെആശയക്കുഴപ്പത്തിലായി.

പന്നി അവരുടെ മതവിശ്വാസങ്ങൾക്കെതിരാണ്. എന്നാൽ അതിനെ വിറ്റാൽ പട്ടിണി മാറ്റാനുള്ള ഒരു തുക കിട്ടുകയും ചെയ്യും. അയാൾ അതിനെ ബോട്ടിൽ തന്നെ രഹസ്യമായിതാമസിപ്പിക്കുന്നു. അതിനെ കച്ചവടമാക്കാനുള്ള ശ്രമങ്ങൾ ഫലം കാണുന്നില്ല. അയാളെ ആരാണ് സഹായിക്കുക?

അപ്രതീക്ഷിതമായി ഒരാളെ അയാൾക്ക് കിട്ടുകയാണ്..ഉദ്ദേശിച്ച് രീതിയിലുള്ള കച്ചവടമല്ലായിരുന്നു അവിടെ നടന്നത് പ്രശ്നങ്ങൾ തുടങ്ങുന്നതേ ഉള്ളായിരുന്നു…

രാജ്യാന്തരചലച്ചിത്ര മേളകളിൽ മികച്ച സിനിമക്കുള്ള നിരവധി അവാർഡുകൾ വാരിക്കൂട്ടിയ സിനിമ മികച്ചൊരു പൊളിറ്റിക്കൽ സറ്റയറാണ്.

ഇസ്രായേലി-പലസ്‌തീൻ സംഘർഷത്തിന്റെ അന്തരീക്ഷവും കടന്നുവരുന്ന സിനിമ സിൽവിയൻ എസ്ടിബലിന്റെ പ്രഥമസംവിധാനസംരംഭമായിരുന്നു.ഇറാനിയൻ സിനിമകളുടെ ലാളിത്യം ഓർമിപ്പിക്കൊന്നൊരു മികച്ചൊരു സിനിമ.