Where Eagles Dare
വേർ ഈഗിൾസ് ഡേർ (1968)
എംസോൺ റിലീസ് – 3362
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Brian G. Hutton |
പരിഭാഷ: | പ്രശോഭ് പി.സി |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, വാർ |
റിച്ചാർഡ് ബർട്ടനും ക്ലിൻ്റ് ഈസ്റ്റ്വുഡും പ്രധാന വേഷങ്ങളിലെത്തുന്ന, രണ്ടാം ലോക മഹായുദ്ധ പശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലർ ചിത്രമാണ് വേർ ഈഗിൾസ് ഡേർ.
യു എസ് യുദ്ധവിമാനം വെടിവെച്ചിട്ട് ജർമൻകാർ യു എസ് ബ്രിഗേഡിയർ ജനറൽ ജോർജ് കാർണബിയെ തടവിലാക്കുന്നു. മലമുകളിലെ ഒരു കോട്ടയിലാണ് കാർണബിയെ തടവിലാക്കിയിരിക്കുന്നത്. ഇയാളെ രക്ഷിക്കാൻ MI6-ന്റെ നേതൃത്വത്തിൽ ഏഴംഗ സംഘം പുറപ്പെടുകയാണ്, പരുന്തിന് മാത്രം എത്തിപ്പെടാൻ കഴിയുന്ന ബവേറിയൻ മലനിരകളിലെ കോട്ടയിലേക്ക്.