Wolfwalkers
വുൾഫ്‌വാക്കഴ്‌സ് (2020)

എംസോൺ റിലീസ് – 2612

Download

909 Downloads

IMDb

8/10

നാടോടിക്കഥകളിലൂടെ പരിചിതമായ മനുഷ്യച്ചെന്നായ്ക്കളുടെ പശ്ചാത്തലത്തിൽ പ്രകൃതിയും, മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ അനിമേഷൻ ചിത്രമാണ് വുൾഫ്‌വാക്കഴ്സ്.
കാട്ടിൽ മനുഷ്യച്ചെന്നായ്ക്കൾ ഉണ്ടെന്നും, അവയുടെ കടിയേറ്റാൽ മനുഷ്യച്ചെന്നായയായി മാറുമെന്നും, അവരാണ് കാട്ടിൽ ചെന്നായ്ക്കളെ നിയന്ത്രിക്കുന്നത് എന്നുമായിരുന്നു ഒരുകാലത്ത് അയർലണ്ടിൽ വിശ്വസിച്ചിരുന്നത്.
ആ വിശ്വാസം നിലനിൽക്കേ, ഇംഗ്ലണ്ടിൽ നിന്നും അയർലണ്ടിലേക്ക് കുടിയേറിയവരാണ് നായാട്ടുകാരായ റോബിനും, അച്ഛനും.
അച്ഛനോടൊപ്പം കാട്ടിലെ അവസാന ചെന്നായെയും കൊല്ലുക എന്നതാണ് റോബിന്റെ അഭിലാഷം. അതിനിടയിൽ അവിചാരിതമായി കാട്ടിൽ വെച്ചവൾ മീവ് എന്ന കുട്ടിയെ പരിചയപ്പെടുകയും, തുടർന്ന് റോബിന്റെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുമാണ് വൂൾഫ്‌വാക്കഴ്സിന്റെ പ്രമേയം.
നാഗരികത എത്രയൊക്കെ കീഴ്പ്പെടുത്തിയാലും ശരി, മനുഷ്യനിൽ ഇപ്പോഴും പ്രകൃതിയുടെ ശേഷിപ്പുകൾ ഉണ്ടെന്നും സാഹചര്യങ്ങൾ അനുകൂലമായി വന്നാൽ അവൻ പ്രകൃതിയിലേക്ക് തന്നെ മടങ്ങുമെന്ന സന്ദേശവും ചിത്രം നൽകുന്നുണ്ട്.