എം-സോണ്‍ റിലീസ് – 1721
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Stephen Chbosky |
പരിഭാഷ | ആശിഷ് വി.കെ |
ജോണർ | ഡ്രാമ, ഫാമിലി |
ജനിതക തകരാറുകൾ കാരണം വിരൂപനായ ഔഗി പുൾമാൻ എന്ന കുട്ടി ആദ്യമായി സാധാരണ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പോകുന്നതും, അവിടെ അവൻ നേരിടുന്ന പ്രശ്നങ്ങളും, ഔഗിയുടെ ഫാമിലി എങ്ങനെ അവനെ അതൊക്കെ തരണം ചെയ്യാൻ സഹായിക്കുന്നു എന്നും, ആണ് ഈ കൊച്ച് ചിത്രത്തിന്റെ ഇതിവൃത്തം
ഒരു മേലോ ഡ്രാമ എന്ന നിലയിലേക്ക് വീഴാതെ പ്രധാന കഥാപാത്രത്തിന് പുറമെ, എല്ലാവർക്കും കൃത്യമായ ആഴമുള്ള കഥാപാത്ര രചന ഈ ചിത്രത്തെ മികവുറ്റതാക്കുന്നു. ഫ്രണ്ട്ഷിപ്പ്, കുടുംബം, ടീച്ചേഴ്സ്, എല്ലാം കൃത്യമായ അളവിൽ ചേർന്ന എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ഫീൽ ഗുഡ് ഫാമിലി ചിത്രം. ബാല താരങ്ങളുടെ മികച്ച പ്രകടനത്തോടൊപ്പം, ജൂലിയ റോബർട്ട്, ഓവൻ വിൽസൺ എന്ന താരങ്ങളും അവരുടെ കഥാപാത്രങ്ങൾ ഭംഗിയാക്കി. ഒരു സോഷ്യൽ മെസ്സേജിന് ഒപ്പം, ഒരു ചെറു ചിരിയോടെയും, ചിലപ്പോളൊക്കെ ചെറിയ കണ്ണീരോടെയും ആസ്വദിക്കാവുന്ന ഒരു കൊച്ചു ചിത്രമാണ് വണ്ടർ.