Wrong Turn
റോങ് ടേൺ (2003)

എംസോൺ റിലീസ് – 2683

പരിഭാഷ

12005 ♡

IMDb

6.1/10

റോഡില്‍ രാസമാലിന്യങ്ങള്‍ ചോര്‍ന്നതിനാല്‍ ക്രിസ് ഫ്ലിന്നിന് മറ്റൊരു വഴിയിലൂടെ ചുറ്റിക്കറങ്ങി പോകേണ്ടിവരുന്നു. ആ യാത്രയില്‍, ക്രിസ്സിന്റെ കാര്‍ വെസ്റ്റ് വിര്‍ജീനിയയ്ക്കടുത്തുള്ള ഒരു കാട്ടില്‍ വച്ച് മറ്റൊരു വണ്ടിയുമായി കൂട്ടിയിടിക്കുന്നു. ഉല്ലാസ യാത്രയ്ക്ക് പോയ അഞ്ച് സുഹൃത്തുക്കളുടെ വണ്ടിയായിരുന്നു അത്. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കുകള്‍ പറ്റിയില്ലെങ്കിലും ഇരുവാഹനങ്ങളും കേടായി. തുടര്‍ന്ന് ക്രിസ് ഫ്ലിന്‍ അവരോടൊപ്പം ചേര്‍ന്ന് കാട്ടിലൂടെയുള്ള നടത്തം ആരംഭിക്കുന്നു. ആ യാത്രയില്‍ അവരെ കാത്തിരുന്നത് അതിക്രൂരന്മാരായ കാട്ടുവാസികളുടെ മരണക്കെണികളായിരുന്നു. ക്രിസിന്റെ സംഘത്തിലുള്ളവര്‍ ഓരോരുത്തരായി കെണികളിലകപ്പെടുകയും കാട്ടുവാസികള്‍ അവരെ നിഷ്‌കരുണം കൊന്നുതള്ളുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീടങ്ങോട്ടുള്ളത്.

മരണത്തെ മുഖാമുഖം നേരിടേണ്ടിവരുന്ന ക്രിസ്സിന്റെയും കൂട്ടരുടെയും അതിജീവനത്തിനായുള്ള പോരാട്ടത്തിന്‌റെ കഥയാണ് 2003-ല്‍ പുറത്തിറങ്ങിയ ‘റോങ് ടേണ്‍‘ (Wrong Turn) എന്ന സ്ലാഷര്‍ ചലച്ചിത്രം പറയുന്നത്. ഭീതിജനകമായ മുഹൂര്‍ത്തങ്ങളും രക്തച്ചൊരിച്ചിലുകളും ധാരാളമുള്ള ചിത്രം അല്‍പ്പം പോലും ലാഗ് ഇല്ലാതെയാണ് ഒരുക്കിയിരിക്കുന്നത്.

അലന്‍ ബി. മക്കെല്‍റോയുടെ തിരക്കഥയില്‍ റോബ് ഷ്മിഡ്റ്റ് സംവിധാനം ചെയ്ത് 2003-ല്‍ പുറത്തിറങ്ങിയ ഈ സ്ലാഷര്‍ ചലച്ചിത്രത്തില്‍ ഡെസ്മണ്ട് ഹാരിംഗ്ടണ്‍, എലീസ ഡുഷ്‌കു, ഇമ്മാനുവേല്‍ ച്രിക്വി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ മികച്ച വിജയത്തെ തുടര്‍ന്ന് 2007-2021 കാലഘട്ടത്തില്‍ ഈ ശ്രേണിയില്‍പ്പെട്ട 6 ചലച്ചിത്രങ്ങള്‍ കൂടി പുറത്തിറങ്ങുകയുണ്ടായി.