എം-സോണ്‍ റിലീസ് – 1034
രണ്ട് വ്യക്തികൾ ചെയ്ത വ്യത്യസ്ഥ പരിഭാഷകൾ
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Gavin Hood |
പരിഭാഷ | ആര്യ നക്ഷത്രക്, ആന്റണി മൈക്കിൾ |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ |
X-Men Origins Wolverine മുൻപുള്ള X-Men സിനിമകളുടെ തുടർച്ചയല്ല. മറിച്ച് അവയ്ക്ക് മുൻപുള്ള കഥയാണ് പറയുന്നത്. 15 വർഷങ്ങളോളമായി ഓർമയില്ലാതെ, താൻ ആരാണെന്ന് പോലും അറിയാതെ നടക്കുന്ന വൂൾവറിനെയാണ് ഒന്നാം ഭാഗത്തിൽ നമ്മൾ കണ്ടിരുന്നത്. ലോഗന് ഓർമ നഷ്ടപ്പെടുന്നതിനും അഡമാന്റിയം അസ്ഥികൾ ലഭിക്കുന്നതിനും പിന്നിൽ രണ്ടാം ഭാഗത്തിലെ വില്ലനായിരുന്ന വില്യം സ്‌ട്രൈക്കർ ആണെന്നതിനെപ്പറ്റിയുള്ള സൂചനകൾ X-Men 2ൽ ലഭിക്കുന്നുണ്ട്. അത് എങ്ങനെ എന്നുള്ളതിനുള്ള വിശദീകരണമാണ് X-Men Origins Wolverine. പത്തൊമ്പതാം നൂറ്റാണ്ടിൽ കാനഡയിൽ നിന്നാണ് ലോഗന്റെ കഥ തുടങ്ങുന്നത്. ലോഗനും സഹോദരനായ വിക്ടറും (സേബർ ടൂത്ത്) എങ്ങനെ വില്യം സ്‌ട്രൈക്കറെ കണ്ടുമുട്ടുന്നു എന്നതും അയാൾ എങ്ങനെ ലോഗന്റെ പിന്നീടുള്ള അവസ്ഥക്ക് കാരണമാവുന്നു എന്നതും സിനിമ വിശദമാക്കുന്നു.
Nb: പോസ്റ്റ് ക്രെഡിറ്റ് സീൻ രണ്ടെണ്ണം ഉണ്ട്, കാണാൻ മറക്കണ്ട.