എം-സോണ് റിലീസ് – 1906
ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 04
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Lewis Gilbert |
പരിഭാഷ | പ്രശോഭ് പി.സി |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ |
ജെയിംസ് ബോണ്ട് പരമ്പരയിലെ അഞ്ചാമത്തെ ചിത്രം. ഷോൺ കോണറി തന്നെ വീണ്ടും ബോണ്ടിനെ അവതരിപ്പിക്കുന്നു. അമേരിക്കയുടെ ‘ജൂപ്പിറ്റർ 16’ പേടകത്തെ ബഹിരാകാശത്ത് വെച്ച് അജ്ഞാതമായ മറ്റൊരു പേടകം തട്ടിയെടുക്കുന്നു. ലോക ശക്തികൾ ഞെട്ടിയ സംഭവത്തിന് പിന്നിലുള്ളത് ആരെന്ന് ആർക്കുമറിയില്ല. റഷ്യയാണെന്ന് അമേരിക്ക ആരോപിക്കുന്നു. പക്ഷേ, റഷ്യ നിഷേധിക്കുന്നു.
പേടകം എവിടെ നിന്ന് വന്നെന്ന് കണ്ടെത്താൻ ബ്രിട്ടൻ നടത്തിയ അന്വേഷണത്തിൽ ജപ്പാന്റെ ഇടപെടലിനെക്കുറിച്ച് സൂചന ലഭിക്കുന്നു. നേരിയ തുമ്പ് മാത്രം വെച്ച് അന്വേഷണം നടത്തണം. അതിന് MI 6 ചുമതലപ്പെടുത്തുന്നത് ജയിംസ് ബോണ്ടിനെ. അപ്പോഴേക്കും റഷ്യയും അമേരിക്കയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ യുദ്ധത്തിന്റെ വക്കിലെത്തിയിരുന്നു. അത് ഒഴിവാക്കുക എന്ന വലിയ ദൗത്യമാണ് ബോണ്ടിന്. അന്വേഷണത്തിനായി ബോണ്ട് ജപ്പാനിലേക്ക് തിരിക്കുന്നു.
സാധാരണ നിരവധി രാജ്യങ്ങളിൽ ഷൂട്ട് ചെയ്യുന്ന പതിവിന് വിപരീതമായി ഈ ചിത്രം ഏതാണ്ട് പൂർണമായും ജപ്പാനിലാണ് ഷൂട്ട് ചെയ്തത്.