The Fencer
ദി ഫെന്‍സര്‍ (2015)

എംസോൺ റിലീസ് – 330

IMDb

7.1/10

Movie

N/A

ഭൂതകാലം വേട്ടയാടുന്ന എന്‍ഡെല്‍ എന്ന എസ്റ്റോണിയന്‍ ഫെന്‍സര്‍ റഷ്യന്‍ രഹസ്യ പോലീസില്‍ നിന്ന് രക്ഷനേടാന്‍ സ്വന്തം ജന്മദേശത്തേക്ക് പലായനം ചെയ്യുന്നു. അവിടെ അയാള്‍ കുട്ടികള്‍ക്ക് അമ്പെയ്ത്തില്‍ പരിശീലനം നല്‍കുന്നു. എന്നാല്‍ ഭൂതകാലം അയാളെ വെറുതെ വിടുന്നില്ല. എന്‍ഡെല്‍ നീസ് എന്ന ഫെന്‍സറുടെ ജീവിതകഥയാണ് ചിത്രത്തിന് പ്രചോദനം. സിനിമയുടെ പേര് സ്പോർട്സിന് പ്രാധാന്യം നൽകുന്നുണ്ടെങ്കിലും ഈ സിനിമയിൽ നിറയുന്നത് രാഷ്ട്രീയത്തിന്റെ നിറവും , നിശബ്ദതയുമാണ്. ജനങ്ങളുടെ വിനോദങ്ങൾ പോലും നിർണ്ണയിക്കുകയും, നിയന്ത്രിക്കപ്പെടുകയും ചെയ്യപ്പെടുന്ന സ്വേച്ഛാധിപത്യ പരീക്ഷണ ശാലകളേയാണ് ഈ സിനിമയിൽ കാണാനുക. ഉദ്വേഗഭരിതമോ, ആകാംഷയുളവാക്കുന്നതോ ആയ നിമിഷങ്ങളുടെ അഭാവത്തിലും പതിഞ്ഞ താളത്തിലുള്ള ഈ സിനിമ നല്ല കാഴ്ചയാകുന്നത് അവതരണത്തിലെ ലാളിത്യവും, സത്യസന്ധതയും കാരണമായിരിക്കാം. അഭിനയവും, സിനിമാറ്റോഗ്രഫിയും മികച്ചു നിന്ന നല്ല ഒരു സിനിമ
CREDITS: Shaheer Cholassery