Fallen Leaves
ഫോളൻ ലീവ്സ് (2023)

എംസോൺ റിലീസ് – 3327

ഭാഷ: ഫിന്നിഷ്
സംവിധാനം: Aki Kaurismäki
പരിഭാഷ: എൽവിൻ ജോൺ പോൾ
ജോണർ: കോമഡി, ഡ്രാമ
IMDb

7.3/10

Movie

N/A

വിഖ്യാത ഫിന്നിഷ് സംവിധായകൻ അകി കൗറിസ്മാക്കി രചനയും സംവിധാനവും നിർവ്വഹിച്ച് 2023-ൽ പുറത്തിറങ്ങിയ റൊമാൻ്റിക് കോമഡി ഡ്രാമ ചലച്ചിത്രമാണ് “ഫോളൻ ലീവ്സ്“.

ഹെല്‍സിങ്കിയില്‍ താമസിക്കുന്ന രണ്ട് ഏകാകികളായ മനുഷ്യരുടെ ഇടയില്‍ പൊട്ടിമുളയ്ക്കുന്ന പ്രണയവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

ഐ.എഫ്.എഫ്.കെ. മുതല്‍ കാന്‍ വരെ പല ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ച ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റി. 2024-ലെ ഓസ്കാറിലെ മികച്ച വിദേശ ചിത്രത്തിനുള്ള ഫിന്‍ലാന്‍ഡിന്റെ ഔദ്യോഗിക എന്‍ട്രിയായ ചിത്രം 2023 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലെ ജൂറി പുരസ്കാരവും നേടുകയുണ്ടായി.