120 Beats Per Minute
120 ബീറ്റ്സ് പെര്‍ മിനിറ്റ് (2017)

എംസോൺ റിലീസ് – 643

ഭാഷ: ഫ്രഞ്ച്
സംവിധാനം: Robin Campillo
പരിഭാഷ: ഷിഹാസ് പരുത്തിവിള
ജോണർ: ഡ്രാമ
Download

225 Downloads

IMDb

7.4/10

Movie

N/A

1990 കാലഘട്ടത്തിൽ എയ്ഡ്സ് പടർന്നു പിടിച്ചപ്പോൾ ധാരാളം ജീവിങ്ങൾ നഷ്ടപ്പെട്ടപ്പോൾ എയ്ഡ്സ് ബോധവൽക്കാരണത്തിനായി ആരംഭിച്ച ACT UP പാരീസ് എന്ന സംഘടനയുടെ പ്രവർത്തനങ്ങളെ പറ്റിയാണ് 120 BPM എന്ന ഫ്രഞ്ച്‌ ചിത്രം പറയുന്നത്.. എയിഡ്സ് രോഗത്തിന്‍റെ കാരണങ്ങളും, പ്രതിവിധികളും, മരുന്നുകളും, അതിന്റെ സൈഡ് എഫക്ടസും, ലാബ് ടെസ്റ്റുകളും, ഹോമോസെക്ഷ്വലും, എല്ലാം വിശദമായി മുദ്രാവാക്യങ്ങളായും പാട്ടുകളുമായൊക്കെ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.. ഒരു പുതിയ വാക്‌സിൻ വിജയകരമായി കണ്ടു പിടിച്ചിട്ടും അതിന്‍റെ റിസൾട്ട് മറച്ചു വച്ചു അഴിമതി കാണിക്കാൻ ഒരുങ്ങുന്ന മെഡിക്കൽ ലാബിനെതിരെ അവർ പോരാടാൻ തീരുമാനിക്കുന്നു, അതിനിടയിൽ അവരിൽ പലരും മരണത്തിനു കീഴടങ്ങുന്നു..

എയ്ഡ്സ് ബോധവല്കരണത്തിലൂന്നി പറയുന്ന ചിത്രത്തിന്‍റെ മറ്റൊരു പ്രധാന ഭാഗമാവുന്നത് ഗേകളായ രണ്ടു ചെറുപ്പക്കാരുടെ ജീവിതമാണ്..ഷോണും നഥാനും..അതിനെ അതിന്റെ പരിപൂർണതയിൽ തന്നെ ചിത്രത്തിൽ കാണിക്കുന്നുമുണ്ട്. ചിത്രത്തിൽ എല്ലാവരും മികച്ച പ്രകടനം ആണെങ്കിലും ഷോണിന്‍റെ വേഷം എടുത്തു പറയേണ്ടതാണ്.. ചിതത്തിന്‍റെ അവസാന ഭാഗങ്ങളിൽ, എയ്ഡ്സ് രോഗത്തിന്റെ സകല മൂർദ്ധന്യ ഭാവങ്ങളും പകർന്നു നൽകാൻ ഷോണിനായി..

രണ്ടര മണിക്കൂറോളം നീളമുള്ള ചിത്രം, ആൾക്കാരെ പിടിച്ചിരുത്തുന്നതിൽ സംവിധാന മികവ് തെളിഞ്ഞു കാണാം.. മികച്ച സംഗീതവും, മികച്ച ഛായാഗ്രഹണവും, പവർഫുൾ ആയുള്ള ഓരോ വാക്കുകളും ചിത്രത്തിന്‍റെ മേന്മകളാണ്.