A Bag of Marbles
എ ബാഗ് ഓഫ് മാർബിൾസ് (2017)

എംസോൺ റിലീസ് – 1192

ഭാഷ: ഫ്രഞ്ച്
സംവിധാനം: Christian Duguay
പരിഭാഷ: നിഷാദ് ജെ.എൻ
ജോണർ: ഡ്രാമ
Download

884 Downloads

IMDb

7.3/10

Movie

N/A

ഫ്രഞ്ച് എഴുത്തുകാരൻ ജോസഫ് ജോഫോയുടെ എ ബാഗ് ഓഫ് മാർബിൾസ് എന്ന ആത്മകഥയുടെ രണ്ടാമത്തെ ചലച്ചിത്രാവിഷ്ക്കാരമാണ് ക്രിസ്റ്റ്യൻ ദുഗ്വേയുടെ സംവിധാനത്തിൽ 2017 ൽ പുറത്തിറങ്ങിയ ഈ ഫ്രഞ്ച് ചിത്രം. രണ്ടാം ലോകമഹായുദ്ധ സമയത്ത് ജർമ്മൻ അധിനിവേശ ഫ്രാൻസിൽ നിന്നും ഒളിച്ചോടുന്ന ജൂത സഹോദരങ്ങളായ രണ്ട് കൗമാരക്കാരുടെ സാഹസിക യാത്രയാണ് സിനിമയുടെ ഇതിവൃത്തം. ജോസഫായി വേഷമിട്ട Dorian Le Clech ന്റെ മിന്നുന്ന പ്രകടനവും Christophe Graillot ന്റെ മനോഹരമായ ഛായാഗ്രഹണവുമാണ്‌ ചിത്രത്തിന്റെ ഹൈലൈറ്റ്. ഫിലാഡൽഫിയ ജൂത ചലച്ചിത്രമേളയിൽ ഓഡിയൻസ് അവാർഡ് കരസ്ഥമാക്കിയ ഈ ചിത്രം ഏവരും കണ്ടിരിക്കേണ്ട ഒരു ഫീൽ ഗുഡ് മൂവി തന്നെയാണ്.