A Prophet
എ പ്രൊഫെറ്റ് (2009)

എംസോൺ റിലീസ് – 1096

ഭാഷ: ഫ്രഞ്ച്
സംവിധാനം: Jacques Audiard
പരിഭാഷ: സിനിഫൈൽ
ജോണർ: ക്രൈം, ഡ്രാമ
Download

1628 Downloads

IMDb

7.8/10

അറബ് വംശജനായ ഒരു ഫ്രഞ്ച് യുവാവാണ് മാലിക്. ആ 19 വയസ്സുകാരന് ജയിലിൽ വച്ച് വംശീയസ്വഭാവമുള്ള ഗ്യാങ്ങുകളുടെ കിടമത്സരത്തിനിടെ, അറബികളെ വെറുപ്പോടെ കാണുന്ന കോർസികന്മാരുടെയും അവരുടെ നേതാവ് സെസാർ ലുച്യാനിയുടെയും ഭാഗത്ത്‌ നിൽക്കേണ്ടി വരുന്നു. ചിത്രം തുടങ്ങുമ്പോൾ ഏതാണ്ടൊരു നിർവികാരവും നിഷ്‌കളങ്കവുമായ; പകച്ച ഭാവത്തോടെ നിന്ന അവന് എല്ലാം പുതിയ പാഠങ്ങൾ ആയിരുന്നു. ലുച്യാനിയുടെ സംഘത്തിലെ വിവേചനമനുഭവിക്കുന്ന അംഗത്തിൽ നിന്നും ഒരു തികഞ്ഞ കുറ്റവാളിയിലേക്കുള്ള പരിവർത്തനത്തോടൊപ്പം യാദൃച്ഛികമായും സ്വഭാവികവുമായാണ് അവൻ തന്റെ അസ്തിത്വം തിരിച്ചറിയുന്നത്. സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ഒരു കരുതൽ നടപടി എന്നതിനേക്കാൾ ജയിലുകളുടെ ധർമ്മം കുറ്റവാളികളെ മാനസികമായി സംസ്‌കരിച്ചു സമൂഹത്തിനു ഗുണകരമായ രീതിയിൽ മെച്ചപ്പെട്ട പൗരന്മാർ ആക്കിത്തീർക്കുക എന്നതും കൂടിയാണ്. പലപ്പോഴും ഈ ഇടങ്ങൾ വിപരീതമായാണ് ദേശഭേദമെന്യേ പ്രവർത്തിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. ജാക് ഓഡ്യാർഡ് സംവിധാനം ചെയ്ത ചിത്രം ഓസ്കറിൽ ഫ്രാൻസിന്റെ ഒഫീഷ്യൽ എൻട്രി ആയിരുന്നു. കാൻ, BAFTA ഫിലിം ഫെസ്റ്റിവലുകളിൽ നിന്നടക്കം ഒട്ടനവധി പുരസ്കാരങ്ങൾ നേടി.

? (വയലൻസ്, ഭാഷാപ്രയോഗങ്ങൾ, നഗ്നത-പോണോഗ്രഫിക് ഉള്ളടക്കം ഉള്ളതിനാൽ പ്രായപരിധി ബാധകം)