എം-സോണ്‍ റിലീസ് – 1457
ത്രില്ലർ ഫെസ്റ്റ് – 64
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Giuseppe Tornatore |
പരിഭാഷ | സുമന്ദ് മോഹൻ |
ജോണർ | ക്രൈം, ഡ്രാമ, ത്രില്ലർ |
വിശ്വവിഖ്യാത സംവിധായകൻ Guiseppe Tornatore യുടെ മറ്റൊരു സംവിധാന സംരംഭം. കഥ ആരംഭിക്കുന്നത് ഒരു തോക്കിൽനിന്നും കേൾക്കുന്ന വെടിയൊച്ചയോടെയാണ്. കുറച്ചു സമയത്തിനുശേഷം പോലീസുകാർ ID കാർഡ് ഇല്ലാത്തതിന്റെ പേരിൽ ഒരാളെ അറസ്റ്റ് ചെയ്യുന്നു. തനിക്ക് തിരിച്ച് വീട്ടിൽ പോകണമെന്ന് ആയാൾ വാശിപിടിക്കുമ്പോൾ ഇൻസ്‌പെക്ടർ വരുന്നതുവരെ കാത്തിരിക്കാൻ പോലീസുകാർ അയാളോട് ആവശ്യപ്പെടുന്നു. ഇൻസ്‌പെക്ടർ വന്നതിനുശേഷം താനാണ് പ്രശസ്ത എഴുത്തുകാരൻ ഒനോഫ് എന്ന് അയാൾ ഇൻസ്പെക്ടറോട് വെളിപ്പെടുത്തുന്നു. ആദ്യം അത് മുഖവിലക്കെടുക്കാത്ത ഇൻസ്‌പെക്ടർ ആയാൾ ഒനോഫിന്റെ പ്രശസ്ത കൃതികളിലെ വാക്യങ്ങൾ അതേപോലെ പറയുന്നകേട്ടു ആശ്ചര്യപ്പെടുന്നു. ഒനോഫ് താമസിച്ച സ്ഥലത്ത് ഒരു കൊലപാതകം നടന്നെന്ന് ഇൻസ്‌പെക്ടർ അയാളോട് പറയുന്നതോടുകൂടി കാര്യങ്ങളാകെ കുഴഞ്ഞുമറിയുന്നു.
ശരിക്കും അയാളാണോ ഒനോഫ്? എന്തിനാണ് ആയാൾ പരസ്പര വിരുദ്ധമായ കാര്യങ്ങൾ സംസാരിക്കുന്നത്? ലോക സിനിമയിലെത്തന്നെ പ്രശസ്തരായ രണ്ടു അഭിനേതാക്കൾ അഭിനയിച്ച Gerard Depardieu (ഒനോഫ്), Roman Polanski (ഇൻസ്‌പെക്ടർ) ഈ ചലച്ചിത്രം പ്രേക്ഷകന് ഒരുപിടി ചോദ്യങ്ങൾ ബാക്കിയാക്കിയാണ് അവസാനിക്കുന്നത്.