Anything for Her
എനിതിങ് ഫോർ ഹെർ (2008)
എംസോൺ റിലീസ് – 3150
ഭാഷ: | ഫ്രഞ്ച് |
സംവിധാനം: | Fred Cavayé |
പരിഭാഷ: | വിഷ്ണു പ്രസാദ് |
ജോണർ: | ക്രൈം, ഡ്രാമ, ത്രില്ലർ |
2008-ൽ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് ത്രില്ലർ മൂവിയാണ് എനിതിങ് ഫോർ ഹെർ.
ദമ്പതികളായ ലിസയും ജൂലിയനും ഇരുവരുടെയും മകൻ ഓസ്കറിനൊപ്പം സന്തോഷകരമായ ജീവിതം നയിച്ചുക്കൊണ്ടിരിക്കുന്നവരായിരുന്നു. ഒരു സുപ്രഭാതത്തിൽ, പൊലീസ് അവരുടെ വീട്ടിൽ കയറി വന്ന് ലിസയെ കൊലക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതോടെ ആ കുടുംബം താറുമാറാകുന്നു.
നിരപരാധിയായ ലിസ 20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. പക്ഷേ ഭാര്യയുടെ നിരപരാധിത്വം ബോധ്യപ്പെട്ട ജൂലിയന് കയ്യുംകെട്ടി നോക്കി ഇരിക്കാനായില്ല, നിയമത്തിന്റെയും അധികാരികളുടെയും കണ്ണുവെട്ടിച്ച് ലിസയെ ജയിലിൽനിന്നും രക്ഷപ്പെടുത്താനായി അയാൾ ഒരു അപകടകരമായ പദ്ധതി തയ്യാറാക്കുന്നു. സ്വന്തം ഭാര്യയെ തിരിക്കെ കിട്ടാനായി അയാൾക്ക് ഏതറ്റം വരെ പോകാനാകും? കണ്ടുതന്നെ അറിയുക.