Athena
അഥീന (2022)

എംസോൺ റിലീസ് – 3093

ഭാഷ: ഫ്രഞ്ച്
സംവിധാനം: Romain Gavras
പരിഭാഷ: സാമിർ
ജോണർ: ആക്ഷൻ, ഡ്രാമ, ത്രില്ലർ
IMDb

6.8/10

Romain Gavras-ന്റെ സംവിധാനത്തില്‍ 2022-ല്‍ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ഒരു ആക്ഷന്‍ ട്രാജെഡി മൂവിയാണ് അഥീന.

കുറച്ച് പോലീസുകാര്‍ ചേര്‍ന്ന് ഇദിര്‍ എന്ന ഒരു 13 വയസ്സുകാരന്‍ ബാലനെ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വയറലാകുന്നു. തുടര്‍ന്ന് ഇദിര്‍ മരണപ്പെടുന്നു. ഇതിനെതിരെ ഇദിറിന്റെ സഹോദരന്‍ കരീമിന്റെ നേതൃത്വത്തില്‍ തുടക്കം കുറിക്കുന്ന പ്രതിഷേധം ഒരു വലിയ കലാപത്തിലേക്ക് വഴിയൊരുക്കുന്നു.

12 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഓപ്പണിംഗ് ഷോട്ടില്‍ ആരംഭിക്കുന്ന സിനിമയില്‍ നിരവധി ലോങ്ങ് ഷോട്ടുകള്‍ കാണാം. മികച്ച മേക്കിങ്ങും, ക്യാമറയും ബാക്ക്ഗ്രൗണ്ട് സ്കോറും മൊത്തത്തില്‍ സിനിമ സൃഷ്ടിക്കുന്ന ഒരു അന്തരീക്ഷവും കാണുന്ന പ്രേക്ഷകനും ആ കലാപത്തിനിടയില്‍പ്പെട്ട ഒരു ഫീല്‍ നല്‍കുന്നു.