• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Diary of a Chambermaid / ഡയറി ഓഫ് എ ചേംബര്‍മൈഡ് (1964)

June 8, 2018 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 753

പോസ്റ്റർ : ഫൈസൽ കിളിമാനൂർ
ഭാഷഫ്രെഞ്ച്
സംവിധാനംLuis Bunuel
പരിഭാഷവെന്നൂര്‍ ശശിധരന്‍ , പിഎ ദിവാകരന്‍
ജോണർക്രൈം, ഡ്രാമ

7.5/10

Download

ഫ്രാൻസിൽ 1930 കളിലെ പ്രക്ഷുബ്ദമായ രാഷ്ടീയാന്തരീക്ഷത്തിലാണ് കഥ നടക്കുന്നത്‌. റാബോർ എന്ന പ്രഭുവിന്റെ ഭവനത്തിലേക്ക് പാരീസിൽ നിന്ന് സെലസ്ടിൻ എന്ന യുവതി വേലക്കാരിയായി ജോലിക്കെത്തൃന്നു. താമസിയാതെ തന്നെ മറ്റു ഭൃത്യരിൽ നിന്ന് പ്രഭു കുടുംബത്തിലെ അംഗങ്ങളുടെ സ്വഭാവ സവിശേഷതകളും, കുടുംബാന്തരീക്ഷവും അവൾ മനസ്സിലാക്കുന്നു. റാബോർ ഒരു അരവട്ട നാണെന്നും, മകളുടെ ഭർത്താവ് മോൺടീൽ ഒരു സ്ത്രീലമ്പടനാണെന്നും അവൾക്ക് ബോധ്യമാവുന്നു. പ്രഭു കുടുംബത്തിന്റെ വിശ്വസ്തനായ വേലക്കാരൻ ജോസഫ് മറ്റു വേലക്കാരിൽ നിന്ന് വിഭിന്നനാണ്. എല്ലാവരും അയാളെ ഭയഭക്തിയോടെയാണ് നോക്കിക്കാണുന്നത്. എന്നാൽ സെലസ്ടിൻ അയാളെ ഒട്ടും വകവയ്ക്കുന്നില്ല. പെട്ടെന്നു തന്നെ പ്രഭുകുടുംബത്തിന്റെ വിശ്വാസവും, പ്രീതിയും പിടിച്ചുപറ്റുന്ന സെലസ്ടിനിൽ മോൺടീൽ അനുരക്തനാവുന്നു. അവളെ പ്രാപിക്കാനുള്ള ആഗ്രഹം പല തവണ അയാൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സെലസ്ടിൻ വിദഗ്ദ്ധമായി അതിൽ നിന്ന് ഒഴിഞ്ഞ മാറുന്നു. അതിനിടെ പ്രഭുകുടുംബത്തിന്റെ അയൽക്കാരിയായ ക്ലെയർ എന്ന ബാലിക ക്രൂരമായി ബലാൽസംഘം ചെയ്യപ്പെട്ട് കൊല്ലപ്പെടുന്നു. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്താനാവുന്നില്ല. സെലസ്ടിന് ജോസഫിനെ സംശയമുണ്ട്. അയാളെ കുരുക്കാനുള്ള തെളിവുകൾക്കായി അവൾ അന്വേഷണം ആരംഭിക്കുന്നു. ‌സെലസ്ടിൻ അഭിമുഖീകരിക്കുന്ന തിക്താനുഭവങ്ങളിലൂടെ ഇറ്റലിയിലെ സമ്പന്ന വർഗ്ഗങ്ങളുടെ കുംടുംബ വ്യവ്യസ്ഥയിലെ ലൈംഗിക അരാജകത്വവും, അസംതൃപ്തിയും, ജീർണ്ണതകളും ബ്യൂനുവൽ ഇഴ കീറി പരിശോധിക്കുന്നു. ഒപ്പം കത്തോലിക്കാ പൗരോഹിത്യ സമൂഹം വിശ്വാസികൾക്കുമോൽ അടിച്ചേൽപ്പിക്കുന്ന സദാചാര നിഷ്ഠകളേക്കുറിച്ചും വിമർശനമുന്നയിക്കുന്നു. പശ്ചാത്തല സംഗീതം ഒട്ടുമില്ലാതെയാണ് ഈ ചിത്രം ബ്യൂനുവൽ ഒരുക്കിയിട്ടുള്ളത്. ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ സ്വാഭാവികമായി വരുന്ന ശബ്ങ്ങൾ BGM ന് പകരം നിൽക്കത്തക്കവിധം മനോഹരവും, സംഗീതാത്മകവുമായി സന്നിവേശിപ്പിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. താളാത്മകവും, മുറുക്കമുള്ള തുമായ ചിത്രസന്നിവേശവും എടുത്തു പറയേണ്ടതാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: ClassicJune2018, Crime, Drama, French Tagged: Divakaran PA Divakar, Vennur Sasidharan

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]