എം-സോണ് റിലീസ് – 1846

ഭാഷ | ഫ്രഞ്ച് |
സംവിധാനം | Lola Doillon |
പരിഭാഷ | ദീപക് ദീപു ദീപക് |
ജോണർ | ഡ്രാമ, വാര് |
രണ്ടാം ലോകമഹായുദ്ധകാലത്ത് മരണത്തിൽ നിന്നൊരു ഒളിച്ചോട്ടമായിരുന്നു ജൂതന്മാരുടെ ഓരോ യാത്രകളും,ഒരിക്കൽ പിടിക്കപ്പെടും എന്ന് ഉറപ്പുണ്ടായിട്ടും മരണത്തിൽ നിന്ന് ഒരൊറ്റ നിമിഷമെങ്കിലും രക്ഷപ്പെടാമെന്ന രീതിയിലുള്ള ജീവിതമായിരുന്നു ജൂതന്മാരുടേത്.ജർമനിയിലായിരുന്നു ജൂതകൂട്ടകൊലകൾ തകൃതിയായി നടന്നുകൊണ്ടിരുന്നത്, ആ നഗരത്തിൽ നിന്ന് മറ്റൊരു സ്വർഗ്ഗത്തിലേക്കുള്ള യാത്രയാണ് Le Voyage De fanny എന്ന ഫ്രഞ്ച് സിനിമ .
നാസികളിൽ നിന്ന് രക്ഷനേടുവാൻ വേണ്ടി ജൂതന്മാരായ കുട്ടികളെ അവർ മറ്റൊരിടത്തേക്ക് താമസം മാറ്റുന്നു.അവിടെനിന്ന് സ്വിറ്റ്സർലൻഡിലേക്ക് അവരെ സുരക്ഷിതമായി എത്തിക്കുവാൻ വേണ്ടി പോരാടുന്ന കുറച്ച് ആളുകൾ.ഓരോ കടമകൾ ഓരോ നഷ്ടങ്ങളോട് കൂടി കടന്ന് പോകുമ്പോൾ നയിക്കേണ്ടിയിരുന്ന ആളുകൾ പിടിക്കപ്പെടുമ്പോൾ ഫാനി എന്ന കൊച്ച് പെൺകുട്ടി അവരുടെ നേതാവായി മാറുന്നു.പേടിയും മറ്റും അതിലെ ഓരോ കുട്ടികളെ പോലെയും തന്നെയുള്ള ഫാനി പിന്നീട് പതിയെ പതിയെ മാറുകയായിരുന്നു.കൊച്ച് കുട്ടികളെ കൊണ്ട് ഫാനിയുടെ ഒരു യാത്രയായിരുന്നു പിന്നീട് അങ്ങോട്ട്…ചിരിയും,കളിയും,പിടിക്കപ്പെടലും,എല്ലാം നിറഞ്ഞൊരു ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു യാത്ര.
ഈ ലോകത്തെ തന്നെ മാറ്റി മറച്ച ഒന്നായിരുന്നു രണ്ടാം ലോക മഹായുദ്ധം.ഒരൊറ്റ സംഭവത്തെ ആസ്പദമാക്കി ഏറ്റവും കൂടുതൽ സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിൽ അത് തീർച്ചയായും രണ്ടാംലോകമഹായുദ്ദം തന്നെയായിരിക്കും.ഓരോ സിനിമകളും ഓരോ കഥകളാണ്.നഷ്ടങ്ങളുടെയും,ക്രൂരതകളുടെയും,ത്യാഗങ്ങളുടെയും,വിജയത്തിന്റെയും,തോൽവിയുടെയും കഥകൾ.കണ്ണ് നിറയാതെ കണ്ട് തീർത്ത ചുരുക്കം സിനിമകൾ മാത്രമേ ഇതിനെ ആസ്പദമാക്കി ഞാൻ കണ്ടിട്ടുള്ളു.പക്ഷെ മനസുകൊണ്ട് സന്തോഷിച്ച് കരഞ്ഞ ആദ്യ അനുഭവമായിരുന്നു ഈ സിനിമ.
തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വാർ / ഡ്രാമ സിനിമയാണ്.കേന്ദ്രകഥാപാത്രങ്ങൾ കുട്ടികൾ ആകുമ്പോൾ സിനിമയുടെ ആസ്വാദനവും അതിനോടപ്പം മാറുകയും ചെയ്യുന്നു.എടുത്ത് പറയേണ്ട മറ്റ് ചിലതുകൂടിയുണ്ട് അഭിനയിച്ച ഓരോ കുട്ടികളുടെയും അഭിനയം,സിനിമോട്ടോഗ്രഫിയും,സംവിധാനവും,പശ്ചാത്തലസംഗീതവും എല്ലാം മികച്ചതായിരുന്നു.പല സീനുകൾക്കും ജീവനുള്ള അനുഭവങ്ങൾ ആക്കി മാറ്റിയത് ബാഗ്രൗണ്ട് മ്യൂസിക് തന്നെയാണ്