Going Places
ഗോയിങ് പ്ലേസസ് (1974)

എംസോൺ റിലീസ് – 3383

IMDb

7.1/10

Bertrand Blier സംവിധാനം നിർവ്വഹിച്ച് 1974-ൽ പുറത്തിറങ്ങിയ അതീവരസകരമായ ഒരു ഫ്രഞ്ച് കോമഡി-ആക്ഷൻ ചിത്രമാണ് “ലെവൽസ്യൂസ്.”

ജീൻ ക്ലോഡിയും, പിയറോയും ആത്മാർത്ഥ സുഹൃത്തുക്കളാണ്. ഇരുവരും അനാഥരും, ഭൂലോക തരികിടകളുമാണ്.
പിടിച്ചു പറി, മോഷണം, സ്ത്രീകളെ ശല്യപ്പെടുത്തുക, വാഹനങ്ങൾ മോഷ്ടിക്കുക, ആളുകളെ ആക്രമിക്കുക തുടങ്ങി എല്ലാവിധ കുറ്റകൃത്യങ്ങളും ഹോബി പോലെ കൊണ്ട് നടക്കുകയാണ് ഇവർ. പോലീസ് പിടിക്കാതിരിക്കാൻ നാടോടികളെപ്പോലെ ഫ്രാൻസിലെ ഓരോ നാടും മാറി മാറി യാത്ര ചെയ്യുകയാണ് ഇവന്മാരുടെ രീതി. എത്തുന്ന നാട്ടിൽ മുഴുവൻ ഏതെങ്കിലും കുഴപ്പം ഒപ്പിച്ചു വെക്കും.

അങ്ങനെയിരിക്കേ, ഒരു നാൾ ടൗണിലെ ബ്യൂട്ടിപാർലറിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ ഇവർ മോഷ്ടിക്കുന്നു. അതിൽ ഏതാനും മണിക്കൂറുകൾ യാത്ര ചെയ്ത ശേഷം കാർ തിരിച്ചു കൊണ്ട് വെക്കാൻ വരുന്ന ഇവരെ കാത്ത് ആ കാറിന്റെ ഉടമസ്ഥൻ നിൽപ്പുണ്ടായിരുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് തമാശയുടെ മെമ്പൊടിയോടെ ചിത്രത്തിൽ വിവരിക്കുന്നത്.

🔞ലൈംഗികരംഗങ്ങൾ, നഗ്നത, അശ്ലീലസംഭാഷണങ്ങൾ എന്നിവ ധാരാളം ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം ഈ ചിത്രം കാണുക.🔞