എം-സോണ്‍ റിലീസ് – 2276
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Ursula Meier |
പരിഭാഷ | മുഹസിൻ |
ജോണർ | ഡ്രാമ |
ഉർസുല മെയ്യ സംവിധാനം ചെയ്ത് 2008 ൽ ഫ്രഞ്ച് ഭാഷയിൽ റിലീസായ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ‘ഹോം.’ പ്രകൃതി ഉപമയുടെ (eco-parable) ഭംഗിയായ ആവിഷ്കാരം കൂടിയാണ് ചിത്രം.
മാർത്താ, മൈക്കിൾ എന്നീ ദമ്പതികളും അവരുടെ മൂന്ന് മക്കളും താമസിക്കുന്നത് പണി പൂർത്തിയായിട്ടും പത്തു വർഷമായി ഉപയോഗ ശൂന്യമായി കിടക്കുന്ന ഒരു ഹൈവേയുടെ അരികിലുള്ള വീട്ടിലാണ്. വീടിന് മുന്നിലുള്ള ഹൈവേ അവരുടെ തന്നെ സ്ഥലമെന്നോണം അവർ ഉപയോഗിക്കുന്നു. എന്നാൽ പെട്ടെന്നൊരു ദിവസം ആ ഹൈവേയിലൂടെയുള്ള വാഹനയാത്ര ആരംഭിക്കുന്നു. ചീറിപാഞ്ഞു പോകുന്ന വണ്ടികളുടെ ശബ്ദം ആ കുടുംബത്തിൽ ഓരോരുത്തരുടെയും സ്വഭാവത്തെ അവരുടെ വ്യക്തിത്വത്തിനനുസൃതമായി ബാധിക്കാൻ തുടങ്ങുന്നു.
മാർത്തയുടെ വിയോജിപ്പ് കാരണം അവർക്കാർക്കും വീട് മാറാനും സാധിക്കുന്നില്ല. പിന്നീട് നടക്കുന്ന സംഭവങ്ങളുടെ അവിസ്‌മരണീയമായ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം.
ഒറ്റവാക്കിൽ മാസ്റ്റർ പീസ് വർക്ക് എന്ന് നിസ്സംശയം ചിത്രത്തെ വിശേഷിപ്പിക്കാം. നിരവധി അവാർഡുകൾ നേടുകയും 82 ആമത് ഓസ്കാർ പുരസ്‌കാരത്തിന് മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഔദ്യോഗിക സ്വിസ്സ് സബ്മിഷന് അർഹത നേടുകയും ചെയ്ത ചിത്രമാണ് ‘ഹോം.’