I Lost My Body
ഐ ലോസ്റ്റ് മൈ ബോഡി (2019)

എംസോൺ റിലീസ് – 1538

ഇതു നൌഫലിന്റെ കഥയാണ്, അവന്റെ അറ്റ് പോയ വലത് കൈയുടെയും. അവന്റെ കൈ പാരീസിലൂടെ വളരെ സംഭവബഹുലമായ യാത്രയിലാണ്, നൌഫലിന്റെ ശരീരത്തോട് ചേരാന്‍. കൂടെ നമ്മളെയും കൊണ്ടു പോകുന്നു.

നൌഫലിന്റെ സ്വപ്‌നങ്ങള്‍, നഷ്ടങ്ങള്‍, പ്രണയം എല്ലാം പങ്കു വയ്ക്കുന്നു കൂടെ മനോഹരമായ ഒരു സന്ദേശവും. ഗില്ലര്‍മൊ ലോറനന്റിന്റെ “ഹാപ്പി ഹാന്‍ഡ്‌” എന്ന നോവലിനെ ആസ്പദമാക്കി, ജെറമി ക്ലാപിന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമയില്‍, അറ്റു പോയ ഒരു അവയവത്തിന് ജീവന്‍ നല്‍കിയിരിക്കുന്നു.

ഒരു മനുഷ്യന് അവന്റെ വിധിയെ സ്വന്തം തീരുമാനങ്ങള്‍ കൊണ്ടു മാറ്റാന്‍ കഴിയും എന്ന പ്രത്യാശ നിറഞ്ഞ ഒരു സന്ദേശം തരാനായി. അനിമേഷന്റെ സാധ്യതകളെ നന്നായി പ്രയോജനപ്പെടുത്തിയിരിക്കുന്ന ഈ ചിത്രത്തില്‍, പല രംഗങ്ങളും കാണുമ്പോള്‍ ( പ്രധാനമായും കൈയുടെ യാത്ര) എഴുത്തുകാരന്റെയും, സംവിധായകന്റെയും സര്‍ഗ്ഗാത്മകതയേയും അനിമേഷന്‍ ചെയ്തവരുടെ കഴിവിനെയും പ്രശംസിക്കാതെ വയ്യ.