Inside
ഇൻസൈഡ് (2007)

എംസോൺ റിലീസ് – 1599

ഭാഷ: ഫ്രഞ്ച്
സംവിധാനം: Alexandre Bustillo, Julien Maury
പരിഭാഷ: നിസാം കെ.എൽ
ജോണർ: ഹൊറർ
Subtitle

2042 Downloads

IMDb

6.7/10

നാല് മാസങ്ങൾക്ക് മുൻപുണ്ടായ ഭർത്താവിന്റെ മരണശേഷം ഒറ്റക്ക് താമസിക്കുകയാണ്, സാറ. ഒരു ക്രിസ്മസ് തലേന്ന് രാത്രിയിൽ, ഗർഭിണിയായ സാറയെ തേടി ഒരു സ്ത്രീ വരുന്നു. തനിക്ക് മുൻപരിചയമില്ലാത്ത അവരെ വീട്ടിൽ കയറ്റാൻ സാറ വിസമ്മതിക്കുന്നു. അവൾക്ക് വേണ്ടത് തന്റെ വയറ്റിലെ കുഞ്ഞിനെയാണെന്ന് മനസ്സിലാക്കുന്ന സാറ സഹായത്തിനായി പല വഴിയും തേടുന്നു. ഒരു കത്രികയുമായി അകത്തു കയറി സാറയെ ആക്രമിക്കുന്ന അവരുടെ ഉദ്ദേശ്യം എന്താണ്? എന്താണ് അവർക്ക് സാറയോടുള്ള പകക്ക് കാരണം?

മനസ്സ് മരവിക്കുന്ന രക്തച്ചൊരിച്ചിൽ രംഗങ്ങളാൽ സമ്പന്നമായ നല്ലൊരു ഹൊറർ / സ്ലാഷർ ചിത്രമാണ് ഇൻസൈഡ്.