Intouchables
അൺടച്ചബിൾസ് (2011)

എംസോൺ റിലീസ് – 955

പാരാഗ്ലൈഡിംഗ് അപകടത്തെത്തുടര്‍ന്നു ശരീരം തളര്‍ന്നുപോയ പാരീസിലുള്ള ഒരു ധനാഢ്യന്‍ (ഫ്രാന്‍സോവ ക്ലൂസേ) മുന്‍ക്രിമിനല്‍ പശ്ചാത്തലമുള്ള കറുത്തവര്‍ഗ്ഗക്കാരനായ യുവാവിനെ(ഒമര്‍ സൈ) അയാളുടെ കെയര്‍ടേക്കറായി നിയമിക്കുന്നു. ഒരിയ്ക്കലും പൊരുത്തപ്പെടാത്ത സ്വഭാവങ്ങളുള്ള അവര്‍ ഒരുമിക്കുമ്പോള്‍ അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന അപൂര്‍വ്വവും സുദൃഢവും സുന്ദരവുമായ സുഹൃത്ബന്ധത്തിന്‍റെ കഥയാണ്‌ The Intouchables.

ഇതൊരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ഫീല്‍-ഗുഡ് സിനിമയാണ്. ഉടനീളം പ്രേക്ഷകരിലെ എല്ലാവിധ വികാരങ്ങളെയും തൊട്ടുണര്‍ത്തുന്ന ഈ ചിത്രം പുഞ്ചിരിയോടെയും ഇടക്കിടെ കണ്ണുനീരോടെയും മാത്രമേ കണ്ടുതീര്‍‌ക്കാനാവൂ.