Jeanne Dielman, 23, quai du commerce, 1080 Bruxelles
ജീൻ ഡീൽമാൻ, 23, കേ ദു കൊമേഴ്സ്, 1080, ബ്രൂസ്സൽ, (1975)

എംസോൺ റിലീസ് – 928

ഭാഷ: ഫ്രഞ്ച്
സംവിധാനം: Chantal Akerman
പരിഭാഷ: അഖില പ്രേമചന്ദ്രൻ
ജോണർ: ഡ്രാമ
Download

143 Downloads

IMDb

7.5/10

Movie

N/A

എക്കാലത്തെയും സ്ത്രീപക്ഷ ക്ലാസിക് എന്ന് നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം. സിനിമയിൽ ഇതുവരെ കാണാത്ത സമീപനത്തിലൂടെ സ്ത്രീ ജീവിതത്തിലെ ആവർത്തന വിരസതയും പുതുമ ഇല്ലായ്മയും വരച്ചിടുന്നു. സ്റ്റെഡി ഷോട്ടുകൾ മാത്രം ഉപയോഗിച്ച് പലപ്പഴും നായികയോടൊപ്പം അവരുടെ അടുക്കളയിലാണ് നമ്മൾ എന്ന തോന്നൽ സംവിധായിക ഉണ്ടാക്കുന്നു. മൂന്ന് ദിവസത്തെ സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. മൂന്നാം ദിവസമാകുമ്പോഴേക്ക് പ്രവചിക്കാൻ പറ്റുന്ന തരത്തിൽ കേന്ദ്ര കഥാപാത്രത്തിന്റെ ഓരോ ദൈനംദിന ചര്യയും നമുക്ക് പരിചിതമാകുന്നു. പക്ഷേ മൂന്നാം ദിവസം ആ ചര്യകളെല്ലാം തെറ്റുകയാണ്. ചിത്രത്തിന്റെ അണിയറയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെല്ലാം സ്ത്രീകളാണെന്നത് മറ്റൊരു പ്രത്യേകത.