Le Samourai
ലെ സമുറായ് (1967)

എംസോൺ റിലീസ് – 1126

Subtitle

701 Downloads

IMDb

8/10

1967ൽ പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ഷോൺ-പിയർ മേൽവിൽ സംവിധാനം ചെയ്ത നിയോ-നോയർ ക്രൈം ചിത്രമാണ് ലെ സമുറായി. ആരുമായും വലിയ അടുപ്പം വെച്ചുപൊറുപ്പിക്കാത്ത, ഒറ്റയാനായി വാടകക്കൊലയാളിയാണ് ജെഫ് കോസ്റ്റല്ലോ. ഒരു കൊലപാതകം നടത്തിയതിന് ശേഷം പോലീസിന്റെ സംശയത്തിൽ പെടുന്നുണ്ടെങ്കിലും ബുദ്ധിപരമായ മുൻകരുതലുകൾ മൂലം ജെഫിനെതിരെ തെളിവുകൾ നിരത്താനാവാതെ കുഴങ്ങുകയാണ് പോലീസ്. പോലീസ് ജെഫിനെ സംശയിക്കുന്നുണ്ടെന്നറിഞ്ഞ് മുൻകരുതലായി അയാളെ വകവരുത്താൻ കൊലപാതകത്തിന് കാശുകൊടുത്ത ആളുകൾ ശ്രമിക്കുന്നതോടെ ജെഫിനു മുന്നിലെ വഴികൾ ഓരോന്നായി അടയുകയാണ്. നിർവികാരനായ കൊലയാളിയായി പ്രശസ്ത ഫ്രഞ്ച്താരം അലൈൻ ഡെലോൺ ആണ് അഭിനയിക്കുന്നത്.