Le Trou
ലെ ത്രു (1960)

എംസോൺ റിലീസ് – 1697

Download

6987 Downloads

IMDb

8.5/10

Movie

N/A

1947 ൽ ഫ്രാൻസിലെ ‘ലെ സാന്റെ’ ജയിലിൽ നിന്നും അഞ്ചു തടവ് പുള്ളികൾ നടത്തിയ അതിസാഹസികമായ ഒരു യഥാർഥ ജയിൽ ചാട്ടത്തിന്റെ സംഭവങ്ങളെ അടിസ്ഥാനമാക്കി 1960 ൽ ജാക് ബെക്കർ സംവിധാനം ചെയ്‌ത ഒരു ഫ്രഞ്ച് ക്ലാസിക് ത്രില്ലർ ചിത്രമാണ് Le Trou (The Hole).

യഥാർഥ ജയിൽ ജീവിതത്തിന്റെ നടപടിക്രമങ്ങളും ജയിൽ ചാട്ടത്തിന്റെ വിശദമായ ചിത്രീകരണവും കൊണ്ട് ഈ ചിത്രം മറ്റ് രക്ഷപ്പെടൽ ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായി മാറുന്നു. സിനിമയുടെ ചിത്രീകരണത്തിൽ ജയിൽ ചാട്ടത്തിൽ പങ്കെടുത്ത മൂന്ന് ക്രിമിനലുകളെ സിനിമയുടെ സാങ്കേതിക വിദഗ്ദ്ധരായി സംവിധായകൻ നിയമിക്കുകയും അതിൽ പ്രധാന വേഷം അവതരിപ്പിച്ച റോളാണ്ട് ബാർബറ്റ് (ഴാൻ കെറുഡി) അടക്കമുള്ള അഭിനേതാക്കളെല്ലാം non-actors ആയിരുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രേത്യേകതയാണ്. തുടക്കം മുതൽ അവസാനം വരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന സിനിമയിൽ അവസാനം ക്രെഡിറ്റ് എഴുതിക്കാണിക്കുമ്പോൾ അല്ലാതെ എവിടേയും പശ്ചാത്തല സംഗീതം പോലും ഉപയോഗിക്കുന്നില്ല.