L'enfant
ഇൻഫന്റ് (2005)

എംസോൺ റിലീസ് – 313

Download

414 Downloads

IMDb

7.4/10

2005 ലെ പാം ദ്യോർ ലഭിച്ചത് ഡാർഡെൻ സഹോദരൻമാർ സംവിധാനം നിർവഹിച്ച ഫ്രെഞ്ച് ചലച്ചിത്രമായ ദി ചൈൽഡിനാണ്. ജയിലിൽ വെച്ച് പ്രസവിച്ച കുഞ്ഞുമായി 6 ദിവസത്തിന് ശേഷം ഇറങ്ങുന്ന സോണിയ നേരെ പോകുന്നത് അത്യാവശ്യം കളവും കൊള്ളയുമായി ജീവിച്ച് പോകുന്ന കാമുകൻ ബ്രൂണോയുടെ അടുത്തേക്കാണ്. എങ്ങനെയും കാശുണ്ടാക്കാൻ ശ്രമിക്കുന്ന ബ്രൂണോയ്ക്ക് അതിനുള്ള മറ്റൊരു മാർഗമായി കൈക്കുഞ്ഞ് മാറുന്നു. അതിനെ വിൽക്കാൻ ശ്രമിക്കുന്നതും അതിന് ശേഷം ഉള്ള പ്രശ്നങ്ങളും പച്ചയായി കാണിച്ചിരിക്കുന്നു ഈ സിനിമയിൽ