Les Misérables
ലെ മിസെറാബ് (2019)
എംസോൺ റിലീസ് – 1562
2008 ഒക്ടോബർ 14 ന് പാരീസിലെ ഒരു ചെറുപട്ടണത്തിൽ
വലിയ രീതിയിൽ പോലീസ് അതിക്രമങ്ങൾ നടന്നു. ലജ് ലൈ
എന്ന ചെറുപ്പക്കാരൻ ആ സംഭവങ്ങളുടെ വീഡിയോ പകർത്തുകയും
പൊലീസ് വയലൻസ് പുറത്തുകൊണ്ടുവരുകയും ചെയ്തു.
10 വർഷങ്ങൾക്കിപ്പുറം അതേ ലജ് ലൈ സംവിധാനം ചെയ്ത്
പുറത്തിറങ്ങിയ ചിത്രമാണ് ലെ മിസെറാബ്. 2018-ലെ ഫിഫ വേൾഡ് കപ്പിനുശേഷം മോണ്ട്ഫെർമെയിൽ എന്ന പട്ടണത്തിലാണ് കഥ നടക്കുന്നത്. ആഫ്രിക്കൻ, അറബ് വംശജർക്കുനേരെയുള്ള അതിക്രമങ്ങളുടെയും പോലീസിന്റെ അധികാരദുർവിനിയോഗത്തിന്റെയും കഥ പറയുന്ന
ഈ ത്രില്ലറിന് മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിമിനുള്ള അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ചു. ചിത്രത്തിന്റെ പേര് വിക്ടർ ഹ്യൂഗോയുടെ പ്രസിദ്ധമായ നോവലിന്റെ റഫറൻസ് കൂടിയാണ്.