Lingui The Sacred Bonds
ലിംഗ്വി ദ സേക്രഡ് ബോണ്ട്സ് (2021)

എംസോൺ റിലീസ് – 2994

ഭാഷ: ഫ്രഞ്ച്
സംവിധാനം: Mahamat-Saleh Haroun
പരിഭാഷ: വിഷ്‌ണു പ്രസാദ്
ജോണർ: ഡ്രാമ
Download

740 Downloads

IMDb

6.8/10

Movie

N/A

അശ്രാന്തം പണിയെടുക്കുന്ന, മുസ്ലീം മതവിശ്വാസിയായ അമീന തന്റെ 15 വയസ്സുള്ള മകൾ മരിയയുമായാണ് താമസിക്കുന്നത്.

ഒരുനാൾ സ്കൂളിൽ നിന്നും മരിയ ഗർഭിണിയാണെന്ന് അമീന അറിയുന്നു. എത്ര ചോദിച്ചിട്ടും ഗർഭത്തിന് ഉത്തരവാദി ആരാണെന്ന് മരിയ പറയാൻ കൂട്ടാക്കിയില്ല.
തനിക്ക് ഗർഭം അലസിപ്പിക്കണമെന്ന് മരിയ അമ്മയോട് ആവശ്യപ്പെട്ടെങ്കിലും, ഗർഭം അലസിപ്പിക്കുന്നത് അവരുടെ മതത്തിന് എതിരാണെന്ന് പറഞ്ഞു അവളെ ശകാരിക്കുന്നു.

ഒടുവിൽ വേറെ വഴിയില്ലാതെ മകളുടെ തീരുമാനത്തിന് അമീനയ്ക്ക് സമ്മതം മൂളേണ്ടി വരുന്നു.

ഗർഭം അലസിപ്പിക്കുന്നത് മതപരമായും നിയമപരമായും എതിർക്കുന്ന ഒരു രാജ്യത്ത്, അമീനയും മരിയയും അഭിമുഖീകരിക്കേണ്ടി വരുന്ന അവസ്ഥകളാണ് സിനിമ പറഞ്ഞുപോകുന്നത്.