Lupin Season 2
ലൂപാൻ സീസൺ 2 (2021)
എംസോൺ റിലീസ് – 2881
| ഭാഷ: | ഫ്രഞ്ച് |
| സംവിധാനം: | Louis Leterrier |
| പരിഭാഷ: | വിഷ്ണു ഷാജി |
| ജോണർ: | ആക്ഷൻ, ക്രൈം, ഡ്രാമ |
George Kayയും François Uzanനും ചേർന്ന് സൃഷ്ടിച്ച ഫ്രഞ്ച് മിസ്റ്ററി ത്രില്ലർ സീരിസ് ലൂപാൻ 2021 ജനുവരി 8-നാണ് ആദ്യ സീസൺ (അഞ്ച് എപ്പിസോഡുകൾ) നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.
1900 കളുടെ തുടക്കത്തിൽ എഴുത്തുകാരനായ മൗറീസ് ലെബ്ലാങ്ക് സൃഷ്ടിച്ച കഥാപാത്രമായ “ആഴ്സൻ ലൂപാൻ” എന്ന അതിബുദ്ധിമാനായ കള്ളനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ലുപാൻ എന്ന ഈ ഡ്രാമ അണിയിച്ചൊരുക്കിയിരിക്കുന്നത്. അസ്സേൻ ഡിയോപ്പ് എന്ന ലുപാന്റെ ആരാധകനായ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിപ്പിക്കുന്നത് ഒമർ സൈ ആണ്.
ഫ്രാൻസിലെ സമ്പന്നനും, ശക്തനുമായ ഹ്യൂബർട്ട് പെല്ലെഗ്രിനി തന്റെ അച്ഛനോടും, കുടുംബത്തോടും ചെയ്ത ദോഹങ്ങൾക്ക് പ്രതികാരം ചെയ്യാൻ 25 വർഷങ്ങൾക്ക് ശേഷം അസ്സേൻ ഡിയോപ്പ് ഇറങ്ങിത്തിരിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. തന്റെ ജന്മദിനത്തിൽ പിതാവ് നൽകിയ “ആഴ്സൻ ലൂപിൻ – മാന്യനായ മോഷ്ടാവ്” എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പെല്ലെഗ്രിനി കുടുംബത്തോട് അസ്സേൻ പ്രതികാരം ചെയ്യുന്നത്.
അധികം വലിച്ച് നീട്ടലോ, ബോറടിപ്പിക്കലോ ഇല്ലാതെ തന്നെയാണ് ഓരോ എപ്പിസോഡും മുന്നോട്ട് നീങ്ങുന്നത്. ചെറിയ കഥാപാത്രങ്ങൾ പോലും അവരുടേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടാണ് വന്നു പോകുന്നത്. മുഴുവൻ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും രണ്ടാം ഭാഗത്തിലേക്ക് ബാക്കി വെച്ചിട്ടാണ് ലൂപിൻ ആദ്യ സീസൺ അവസാനിക്കുന്നത്. ഒരിക്കലും നിരാശ സമ്മാനിക്കാത്ത ഒരു നെറ്റ്ഫ്ലിക്സ് ഡ്രാമയാണ് ലൂപാൻ.
എംസോൺ റിലീസ് ചെയ്തിട്ടുള്ള ലൂപാൻ സീരീസിന്റെ മറ്റു സീസണുകൾ
