Marianne Season 1
മരിയാന്‍ സീസൺ 1 (2020)

എംസോൺ റിലീസ് – 2212

ഭാഷ: ഫ്രഞ്ച്
സംവിധാനം: Samuel Bodin
പരിഭാഷ: ഫ്രെഡി ഫ്രാൻസിസ്
ജോണർ: ഡ്രാമ, ഹൊറർ
Download

2243 Downloads

IMDb

7.4/10

എമ്മ ലാർസിമോൻ എന്ന ഹൈസ്‌കൂൾ വിദ്യാർത്ഥിനിയുടെ രാത്രികളെ എന്നും ഒരേ സ്വപ്നങ്ങൾ വേട്ടയാടുന്നു. അതിലെന്നും ഒരേ വേട്ടക്കാരിയായിരുന്നു,
മരിയാൻ എന്ന ക്ഷുദ്രക്കാരി.
അവസാനം അവൾ, സ്വപ്നങ്ങളിൽ കണ്ട് പരിചയമുള്ള മരിയാനെ കുറിച്ച് പുസ്തകമെഴുതാൻ തുടങ്ങുന്നു. പിശാചിന്റെ ഭാര്യയായ മരിയാനെ കീഴടക്കാൻ ലിസി ലാർക്ക് എന്ന കഥാപാത്രത്തെ അവൾ നിർമിക്കുന്നു. വലിയ സാമ്പത്തിക വിജയം കൈവരിച്ച ആ പുസ്തകം അവളെ തുടർന്നും എഴുതാൻ പ്രേരിപ്പിക്കുകയും പിന്നീടുള്ള 10 വർഷക്കാലം അവൾ മരിയാനെ കുറിച്ച് വിവിധ പുസ്തകങ്ങൾ പുറത്തിറക്കുകയും ചെയ്യുന്നു. ആവയെല്ലാം വായനക്കാരുടെ പ്രശംസ നേടുകയും അവളൊരു അറിയപ്പെടുന്ന എഴുത്തുകാരിയായി മാറുകയും ചെയ്‌യുന്നു. എന്നാൽ ആ പുസ്തകം അവസാനിപ്പിക്കാനുള്ള തീരുമാനം അവളെടുക്കുമ്പോൾ അവളെ തേടി അവളുടെ ഒരു ബാല്യകാല സുഹൃത്ത് ക്യാഹോലീൻ എത്തുന്നു. ക്യാഹോലീന്റെ അമ്മ മരിയാൻ ആയി മാറിയെന്നും അവർ എമ്മ നാട്ടിലേക്ക് തിരികെ ചെന്ന് അവരെ കാണണമെന്ന് ആവശ്യപ്പെടുകയാണെന്നും പറയുന്നു. തുടർന്ന് തന്റെ അച്ഛനമ്മമാരെ കാണാതാകുന്നതോടെ നാട്ടിലേക്ക് തിരികെ പോകാൻ നിർബന്ധിതയാകുന്ന അവളെ കാത്തിരുന്നത് അവിശ്വസനീയമാം വിധം ഭീകരമായ കാര്യങ്ങളായിരുന്നു. വകതിരിവില്ലാത്ത കൗമാരപ്രായത്തിൽ ചെയ്തുപോയ തെറ്റിന് ഒരു പെൺകുട്ടിയ്ക്ക് എന്തു വില കൊടുക്കേണ്ടിവരും?

Synopsis here.