എം-സോണ്‍ റിലീസ് – 345
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Jacques Tati |
പരിഭാഷ | ശ്രീധർ |
ജോണർ | കോമഡി |
ഒമ്പതു വയസുകാരൻ ജറാഡിന് കർക്കശക്കാരനായ അച്ഛനെക്കാളും സൊസൈറ്റി ലേഡിയായ അമ്മയെക്കാളും പ്രീയം രസികനായ പാവത്താൻ അമ്മാവൻ ഹൂലോയെയാണ് . ജറാഡിന്റെ മാതാപിതാക്കളെ അപേക്ഷിച്ച് ജോലിയൊന്നുമില്ലാത്ത ഹൂലോ ദരിദ്രനാണ് . ഹൂലോക്ക് ജോലി വാങ്ങി കൊടുക്കാനുള്ള ജറാഡിന്റെ അച്ഛന്റെ ശ്രമങ്ങൾ എല്ലാം പാഴാവുന്നു , അതുപോലെ തന്നെ ഹൂലോക്ക് പറ്റിയ പെൺകുട്ടിയ തേടുന്ന ജറാഡിന്റെ അമ്മയുടെ ശ്രമങ്ങളും പരാജയപ്പെടുന്നു .
വീടുകളിലെ മോഡേൺ ടെക്നോളജിയുടെ ആധിക്യവും അത് വെറും സ്റ്റാറ്റസ് സിംമ്പൽ മാത്രമായി ചുരുങ്ങുന്നതിന്റെ അനന്തരഫലവും ഈ ചിത്രത്തിൽ രസകരമായി അവതരിപ്പിച്ചിട്ടുണ്ട് . ഇതെല്ലാം ഇന്നും മാറ്റമില്ലാതെ തുടരുന്ന മനുഷ്യന്റെ അന്തസാരശൂന്യസ്വഭാവങ്ങളാണെന്നത് തത്തിയെ സമകാലിക പ്രസക്തമായ ചലച്ചിത്രകാരനാക്കുന്നു.