Mune: Guardian of the Moon
മ്യൂൺ: ഗാർഡിയൻ ഓഫ് ദ മൂൺ (2014)

എംസോൺ റിലീസ് – 3323

Download

1813 Downloads

IMDb

7.1/10

സ്വപ്നങ്ങളും മാന്ത്രികതയും നിറഞ്ഞ, പേരില്ലാത്തൊരു സാങ്കല്പികഗ്രഹത്തിലാണ് ഈ മുത്തശ്ശിക്കഥ നടക്കുന്നത്. ആ ഗ്രഹത്തെ രണ്ട് നാടുകളായി തിരിച്ചിരിക്കുന്നു. ഒന്നിൽ സൂര്യന് കീഴെ ജീവിക്കുന്ന പകലിന്റെ ജനങ്ങളും, മറ്റൊന്നിൽ ചന്ദ്രന് കീഴെ ജീവിക്കുന്ന രാത്രിയുടെ ജനങ്ങളും. സൂര്യനെയും ചന്ദ്രനെയും ജനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന വിധം നിയന്ത്രിക്കാൻ രണ്ടിന്റെയും അമ്പലങ്ങളിൽ ഓരോ കാവലാളുകളുമുണ്ട്.

അനേക തലമുറകളായി ധാരാളം മഹാമയന്മാർ അലങ്കരിച്ചുപോന്ന ഈ സ്ഥാനത്തേക്ക്, ചന്ദ്രന്റെ കാവലാളായി മ്യൂൺ എന്നൊരു കാട്ടുപയ്യൻ യാദൃച്ഛികമായി തിരഞ്ഞെടുക്കപ്പെടുന്നു. ആ ഞെട്ടലിൽനിന്ന് ഗ്രഹം മുക്തി നേടുന്നതിന് മുമ്പേ പാതാളത്തിൽ നിന്നുള്ള ഒരു ലാവാ രാക്ഷസൻ സൂര്യനെ തട്ടിയെടുത്ത് അവന്റെ ദീർഘനാളത്തെ പ്രതികാരം നിറവേറ്റുന്നു.

സൂര്യനില്ലെങ്കിൽ ചന്ദ്രനുമില്ല. അത്തരത്തില്‍ ലോകാവസാനം എത്തിനോക്കുന്ന വേളയിൽ, സഹോൻ എന്ന സൂര്യന്റെ കാവലാളിനും ഗ്ലിം എന്ന മെഴുക് പെൺകുട്ടിക്കുമൊപ്പം മ്യൂൺ പാതാളത്തിലേക്ക് യാത്രയാകുന്നു. ആത്മസന്ദേഹവും ഉൾഭയവും മടികടന്ന്, സൂര്യനെ വീണ്ടെടുത്ത് ആ ഗ്രഹത്തിന്റെ ജീവാത്മാവിനെ പുനഃസ്ഥാപിക്കാൻ മ്യൂണിനാകുമോ?