My Life as a Courgette
മൈ ലൈഫ് ആസ് എ കൂർജെത്ത് (2016)

എംസോൺ റിലീസ് – 1541

Download

807 Downloads

IMDb

7.8/10

മൈ ലൈഫ് ആസ് എ കൂർജെത്ത് – പലകാരണങ്ങൾ കൊണ്ട് ഓർഫനേജിൽ എത്തപ്പെട്ട കുട്ടികളുടെ കഥ പറയുന്ന മനോഹരമായ ആനിമേഷൻ ചിത്രം. മരണപ്പെട്ടവരോ മാനസികരോഗമുള്ളവരോ ഉപദ്രവകാരികളോ ആയ മാതാപിതാക്കളിൽ നിന്നും അധികാരികൾ രക്ഷപ്പെടുത്തിയ കുട്ടികളെ ഫൗണ്ടെയ്ൻസ് എന്ന സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയി താമസിപ്പിക്കും.

അത്തരത്തിൽ എത്തിപ്പെടുന്ന കുഹ്‌റെറ്റ് ആണ് കേന്ദ്രകഥാപാത്രം. ഉപദ്രവങ്ങളും മറ്റും കണ്ടുമടുത്ത ഓർഫനേജുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവിടെ. സ്നേഹമാണ് ഈ സ്വർഗ്ഗത്തിലെ ഭാഷ. കുഹ്‌റെറ്റ് ഇവിടെ എത്തുമ്പോൾ തന്നെ ഒരുപാട് സുഹൃത്തുക്കൾ തനിക്ക് മുൻപേ അവിടുള്ള കാര്യം അറിയുന്നുണ്ട്. അതിൽ പ്രിയപ്പെട്ടവനാണ് സിമോൺ. കൂർജെത്തിനെ ഇവിടെക്ക് കൊണ്ടുവന്ന പോലീസ് അങ്കിളിന് അവനെ അത്രയ്ക്കും ഇഷ്ടമായിട്ടുണ്ട് അല്ലാതെ മിക്കദിവസങ്ങളിലും ജോലിത്തിരക്കുകൾക്കിടയിൽ അയാൾ കാണാൻ വരുമോ..! കൂർജെത്തിനെ ഇഷ്ടപ്പെടാതിരിക്കാൻ ആർക്കാണ് കഴിയുക. പിന്നീടൊരിക്കൽ വന്ന അലീസിന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല.

ഒരു വേള കുഞ്ഞു കൂർജെത്തിന് അലീസിനോട് ഒരു ഇഷ്ടം തോന്നുന്നുമുണ്ട്. അങ്ങനെയിരിക്കെ ഒരുദിവസം ആരുമറിയാതെ പോലീസ് അങ്കിളിന്റെ കാറിൽ അലീസിനെ കൂർജെത്ത് ഒളിച്ചുകടത്തി. ഓർഫനേജിൽ അലീസിന്റെ ആന്റി വന്നു നോക്കുമ്പോഴുണ്ട് അവൾ അവിടില്ല. ശേഷം സംഭവബഹുലമായ നർമ്മ നിമിഷങ്ങൾ.

“ആരോരും സ്നേഹിക്കാനില്ലാത്തവർ മാത്രമാണ് ഇത്തരം ഓർഫനേജുകളിൽ എത്തിപ്പെടുന്നത് “ – സിമോണിന്റെ വാചകങ്ങളാണ്. എന്നാൽ അങ്ങനെയല്ലായെന്ന് കൂർജെത്തിലൂടെ സംവിധായകൻ ക്ലോഡ് ബാരസ് പ്രേക്ഷകർക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ്. ഒരു ശുഭപര്യവസാനിയായ ചിത്രത്തിൽ സ്നേഹത്തിന്റെ കരുതലിന്റെയും കുട്ടികൾക്കിടയിലെ സ്നേഹബന്ധത്തിന്റെയും കഥ പറഞ്ഞു പോവുകയാണ് നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ കുഞ്ഞൻ ആനിമേഷൻ ചിത്രം.