OSS 117: Cairo, Nest of Spies
ഒഎസ്എസ് 117: കൈറോ, നെസ്റ്റ് ഓഫ് സ്പൈസ് (2006)

എംസോൺ റിലീസ് – 243

Subtitle

2830 Downloads

IMDb

7/10

Movie

N/A

മൈക്കൽ ഹസനാവിഷ്യസ് സംവിധാനം ചെയ്തു ജീൻ ഡുജാർഡിൻ പ്രധാനവേഷത്തില്‍ എത്തിയ ഒരു ഫ്രഞ്ച് സ്പൈ-കോമഡി ചലച്ചിത്രമാണ് 2006-ല്‍ പുറത്തിറങ്ങിയ “ഒഎസ്എസ് 117: കൈറോ, നെസ്റ്റ് ഓഫ് സ്പൈസ്“. 1960-കളിലെ ഷോന്‍ കോണറി ബോണ്ട് ചിത്രങ്ങളുടെ ആഖ്യാന ശൈലിയിലാണ് ഈ പാരഡി ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

വര്‍ഷം 1955. ഫ്രഞ്ച് ചാരനായ ജാക്ക് ജെഫേഴ്സന്‍ കൈറോയില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നു. ജാക്കിന്റെ ഏറ്റവും അടുത്ത സുഹൃത്തും ഫ്രഞ്ച് ചാര സംഘടനയിലെ മിന്നും താരവുമായ ഒഎസ്എസ് 117 (OSS 117) എന്ന കോഡ് നെയിമില്‍ അറിയപ്പെടുന്ന “ഹ്യൂബേര്‍ ബോനിസോര്‍ ഡെ ലാ ബത്ത്” കേസന്വേഷിക്കാനായി ഈജിപ്തില്‍ എത്തുന്നു. ജാക്ക് ഒരു കോഴിഫാമിന്റെ മുതലാളിയുടെ വേഷം കെട്ടിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഹ്യൂബേര്‍ ആ കോഴി ഫാം ഏറ്റെടുത്ത് കൊണ്ട് ജാക്കിന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇതിനിടയില്‍ വേറെ ചാരന്മാരെയും, മതമൗലിക വാദികളെയും, തരുണിമണികളായ സുന്ദരിമാരെയും ഈ “കോഴിക്കച്ചവടക്കാരന്” നേരിടേണ്ടി വരുന്നു.