Renoir
റെന്വാർ (2012)

എംസോൺ റിലീസ് – 273

Download

179 Downloads

IMDb

6.5/10

ആന്ദ്രെ ഹീഷ്ലിങ്ങ് എന്ന മോഡലിന്റെ ഏറെക്കാലം വിസ്മരിക്കപ്പെട്ട കഥയാണ് റെനോയിർ പറയുന്നത്. കാതറിൻ ഹെസ്‌ലിങ്ങ് എന്നും അറിയപ്പെട്ട ഇവർ പ്രശസ്ത ഇമ്പ്രെഷനിസ്റ്റ് പെയിന്റർ പിയർ-അഗസ്ത്-റെനോയിറിന്റെ അവസാന മോഡൽ ആയിരുന്നു. അതേ സമയം റെനോയിറിന്റെ മകനായ ഴാങ് റെനോയിറിന്റെ ആദ്യ സിനിമയിലെ നായികയും. വളരേ പ്രശസ്തരായ രണ്ട് കലാകാരന്മാർക്കിടയിലെ പൊതു കണ്ണിയായാണ് ആന്ദ്രെയുടെ സ്ഥാനം, അച്ഛന്റെയും മകന്റെയും. അച്ഛൻ ലോകമംഗീകരിച്ച കലാകാരനായി അന്ത്യനാളുകൾ തള്ളിനീക്കവേ, മകൻ, പിന്നീട് മറ്റേതൊരു സംവിധായകനും ഉണ്ടാകാത്ത വിധം മഹത്തരമായ അദ്ദേഹത്തിന്റെ കാരിയറിലേക്ക് കടന്നിരുന്നില്ല. ഒന്നാം ലോകയുദ്ധകാലത്തെ തെക്കൻ ഫ്രാൻസ് ആണ് സിനിമയുടെ പശ്ചാത്തലം. നിരൂപകപ്രശംസ നേടിയ ചിത്രം കാൻ ഫിലിം ഫെസ്റ്റിവൽ ഒഫിഷ്യൽ സെലെക്ഷൻ നേടുകയുണ്ടായി