Rosetta
റോസെറ്റ (1999)
എംസോൺ റിലീസ് – 310
ഭാഷ: | ഫ്രഞ്ച് |
സംവിധാനം: | Jean-Pierre Dardenne, Luc Dardenne |
പരിഭാഷ: | ശ്രീധർ എംസോൺ |
ജോണർ: | ഡ്രാമ |
ഡാർഡെൻ സഹോദരൻമാർ സംവിധാനം നിർവഹിച്ച ഫ്രെഞ്ച് ചലച്ചിത്രം റോസെറ്റയ്ക്കാണ് 1999 ൽ പാം ദ്യോർ ലഭിച്ചത്. മദ്യപാനിയും അഴിഞ്ഞാട്ടക്കാരിയുമായ അമ്മയുടെ കൂടെ ജീവിക്കുന്ന റോസെറ്റക്ക് ഒരു ജോലി അത്യാവശ്യമാണ്. ഒരു ജോലിയിലും സ്ഥിരമായി നിൽക്കാൻ പറ്റാത്തതിന്റെ വിഷമം കൊണ്ടുനടക്കുന്ന റോസെറ്റ ജോലി ലഭിക്കാനായി എന്തും ചെയ്യാൻ തയ്യാറാണ്. റോസെറ്റയായി അഭിനയിച്ച എമിൽ ഡെക്വെനാണ് ആ വർഷത്തെ കാൻ ഫെസ്റ്റിവലിലെ മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചത്.