Rust and Bone
റസ്റ്റ് ആൻഡ് ബോൺ (2012)

എംസോൺ റിലീസ് – 1042

ഭാഷ: ഫ്രഞ്ച്
സംവിധാനം: Jacques Audiard
പരിഭാഷ: സിനിഫൈൽ
ജോണർ: ഡ്രാമ, റൊമാൻസ്
Download

1133 Downloads

IMDb

7.4/10

അഞ്ച് വയസ്സുകാരനായ തന്റെ മകനുമൊത്ത്, ബെൽജിയത്തിൽ നിന്നും ഫ്രാൻസിലുള്ള തന്റെ സഹോദരി അന്നയോടൊപ്പം താമസിക്കാനായി വരികയാണ്, മുൻ ബോക്സറായ അലൈൻ എന്ന അലി. പബ്ബിലെ ബൗൺസർ ആയി ജോലി ചെയ്യുന്നതിനിടെ അയാൾ സ്റ്റെഫനിയുമായി പരിചയത്തിലാകുന്നു. പിന്നീട് മറ്റൊരിടത്ത് വാച്ച്മാൻ ആയി ജോലി ചെയ്യുന്നതിനിടെ, അയാളുടെ ബോക്സിങിൽ ഉള്ള താൽപ്പര്യം മനസ്സിലാക്കിയ മാർഷൽ എന്നയാൾ അലിയെ അനധികൃതമായും പ്രാകൃതരീതിയിലും നടത്തപ്പെടുന്ന പ്രാദേശിക ബോക്സിങ്-പന്തയങ്ങളുടെ ലോകം പരിചയപ്പെടുത്തുന്നു.
ഓർക്ക എന്ന കില്ലർവേയ്ലുകളുടെ പരിശീലകയായ സ്റ്റെഫനി, അപ്രതീക്ഷിതമായുണ്ടായ വലിയൊരു അപകടത്തിന് ശേഷം അലിയുമായി കൂടുതൽ അടുക്കുന്നു. ജീവിതത്തെ ഗൗരവമായി സമീപിക്കാത്ത, അച്ചടക്കമില്ലാത്ത അലിയുടെ ജീവിതം അപ്രതീക്ഷിതമായ ചില സംഭവങ്ങളോടെ മാറിമറിയുന്നു.

Dheepan, A Prophet എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജാക് ഓഡ്യാർഡ്‌, ക്രെയ്ഗ് ഡേവിഡ്സന്റെ ചെറുകഥയെ ആധാരമാക്കി ചെയ്ത ചിത്രം, 2012ലെ കാൻ, ഗോൾഡൻ ഗ്ലോബ്, BAFTA തുടങ്ങിയ വലിയ ഫിലിം ഫെസ്റ്റിവൽ വേദികൾ മാത്രമല്ല; ഫ്രാൻസിൽ ബോക്‌സോഫീസും കീഴടക്കി.