Sounds of Sand
സൗണ്ടസ് ഓഫ് സാൻഡ് (2006)

എംസോൺ റിലീസ് – 2160

ഭാഷ: ഫ്രഞ്ച്
സംവിധാനം: Marion Hänsel
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: ഡ്രാമ
Download

1430 Downloads

IMDb

7.3/10

Movie

N/A

ആഫ്രിക്കയിലെ അഭയാർത്ഥി പ്രശ്നങ്ങളെ ആസ്പദമാക്കി ബെൽജിയൻ സംവിധായകയായ മരിയൻ ഹാൻസെൽ സംവിധാനം ചെയ്ത ചിത്രമാണ് ‘സി ലെ വോന്ത് സൂലെവേ ലെ സബ്ള്’ (മണൽത്തരികളെ കാറ്റ് ഉയർത്തുമ്പോൾ). കിഴക്കൻ ആഫ്രിക്കയിലെ horn of africa എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ ഭാഗമായ ജിബൂട്ടിയിൽ ചിത്രീകരിച്ച ഈ സിനിമ സഹനത്തിന്റെയും മനുഷ്യന്റെ ദൃഢനിശ്ചയത്തിന്റെയും കഥയാണ്. വരൾച്ച ബാധിച്ചതിനെത്തുടർന്ന് ഗ്രാമം വിട്ട് പലായനം ചെയ്ത ഒരു കുടുംബത്തിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലൂടെ ആഫ്രിക്കയിലെ അഭയാർഥികളുടെ അവസ്ഥയും എങ്ങും നിഴലിച്ചുനിൽക്കുന്ന കലാപങ്ങളുടെയും നേർക്കാഴ്ചയാണ് ഈ ചലച്ചിത്രം വരച്ചിടുന്നത്