The Day of the Crows
ദ ഡേ ഓഫ് ദ ക്രോസ് (2012)
എംസോൺ റിലീസ് – 3467
ഭാഷ: | ഫ്രഞ്ച് |
സംവിധാനം: | Jean-Christophe Dessaint |
പരിഭാഷ: | പ്രശാന്ത് പി. ആർ. ചേലക്കര |
ജോണർ: | അനിമേഷൻ, ഡ്രാമ, ഫാന്റസി |
കാട്ടിൽ താമസിക്കുന്നവരാണ് ഗോർജും അയാളുടെ മകനും. മകൻ ജനിച്ചതേ കാട്ടിലാണ്. ജനിക്കുമ്പോൾ തന്നെ അവന് അമ്മയെ നഷ്ടപ്പെട്ടിരുന്നു. അവനും അച്ഛനും ആ കാട്ടിൽ വേട്ടയാടി ജീവിച്ചു പോന്നു. അച്ഛൻ അവനോട് ഒരിക്കലും സ്നേഹത്തോടെ പെരുമാറിയിട്ടില്ല. കാടിന് പുറത്ത് വേറൊന്നും ഇല്ലെന്നും കാടിന് പുറത്ത് കാലു കുത്തിയാൽ ഇല്ലാതായിപോകും എന്നെല്ലാമാണ് അയാൾ മകനെ പഠിപ്പിച്ചിരിക്കുന്നത്. പക്ഷെ യാദൃശ്ചികമായി കാടിന് പുറത്ത് ജീവനുള്ള മനുഷ്യരെ മകൻ കാണുന്നു. വീണ് പരിക്ക് പറ്റി കിടപ്പിലായ അച്ഛനെ ചികിത്സിക്കാൻ മറ്റ് മാർഗങ്ങളില്ലാതെ കാടിന് പുറത്തെ പുറംലോകത്തേക്ക് മകൻ അച്ഛനെയും കൊണ്ടു പോകുന്നു.
തുടർന്ന് അവിടെ വെച്ചു അവനൊരു പെൺകുട്ടിയെ പരിചയപ്പെട്ട് അവളുമായി കൂട്ടാകുന്നു. അവൾ പറഞ്ഞതു പ്രകാരം അവൻ അച്ഛന്റെ സ്നേഹം അന്വോഷിച്ചു കണ്ടെത്താൻ ശ്രമിക്കുന്നു. തുടർന്ന് അവരെങ്ങനെ കാട്ടിൽ എത്തിപ്പെട്ടു എന്നതിന്റെ ചുരുൾ അഴിയുന്നു.