The Diving Bell and the Butterfly
ദ ഡൈവിംങ് ബെൽ ആന്റ് ദ ബട്ടർഫ്ലൈ (2007)

എംസോൺ റിലീസ് – 888

Download

368 Downloads

IMDb

8/10

ഫ്രാന്‍സില്‍ നിന്നുള്ള വിഖ്യാതമായ ‘എല്ലെ’ ഫാഷന്‍ മാസികയുടെ ചീഫ്എഡിറ്ററായിരുന്ന ‘ഷോണ്‍ ഡോമിനിക് ബൌബി’യുടെ ജീവിതകഥയെ അടിസ്ഥാനമാക്കി 2007 ഇല്‍ ‘ജൂലിയന്‍ ഷനാബെല്‍’ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമാണ് ‘ദ ഡൈവിംഗ് ബെല്‍ ആന്‍ഡ് ദ ബട്ടര്‍ഫ്ലൈ’. 43 ആം വയസ്സില്‍ പ്രശസ്തിയുടെ പാരമ്യത്തില്‍ നില്‍ക്കെ ശരീരം തളര്‍ന്ന് രോഗാവസ്ഥയിലായ ‘ഷോണ്‍-ഡോമിനിക് ബൌബി’ ആശുപത്രിക്കിടക്കയില്‍ കിടന്ന് ഒരു കണ്ണുചിമ്മലിന്‍റെ മാത്രം സഹായത്താല്‍ രചിച്ച ബെസ്റ്റ് സെല്ലറായ ഇതേ പേരിലുള്ള പുസ്തകത്തിന്‍റെ ആഖ്യാനത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഒരുപാട് തീവ്രവും വൈകാരികവുമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്ന ഈ ചിത്രം ഏതൊരു സിനിമാസ്വാദാകനും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്. നായക കഥാപാത്രത്തെ ഫ്രഞ്ച് അഭിനേതാവ് ‘മത്തെയു അമാല്‍റിക്’ അനശ്വരമാക്കിയിരിക്കുന്നു. ‘ജൂലിയന്‍ ഷനാബെലി’ന് മികച്ച സംവിധായകനുള്ള കാന്‍, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങളും ചിത്രം നേടിക്കൊടുത്തു.