എം-സോണ്‍ റിലീസ് – 769
ഭാഷ | ഫ്രെഞ്ച് |
സംവിധാനം | Jean Renoir |
പരിഭാഷ | അവര്‍ കരോളിന് |
ജോണർ | ഡ്രാമ, വാർ |
വിഖ്യാത ഫ്രഞ്ച് സംവിധായകൻ, ഷോൺ റെന്വായുടെ സംവിധാന മികവിൽ, 1937ൽ പുറത്ത് വന്ന ചിത്രമാണ് ദ ഗ്രാന്‍റ് ഇല്യൂഷൻ. ഒന്നാം ലോക മഹായുദ്ധകാലത്ത്, ജർമൻ തടവിലാക്കപ്പെടുന്ന ഫ്രഞ്ച് സൈനികരിലൂടെ… അവരുടെ രക്ഷപെടൽ ശ്രമങ്ങളിലൂടെ… യുദ്ധങ്ങളുടേയും, അതിർത്തികളുടേയും അർത്ഥശൂന്യത സംവിധായകൻ വരച്ചിടുന്നു. സ്ഥല-കാലങ്ങളെ ഭേദിക്കാനുള്ള പ്രമേയ തീവ്രതയും, ആഖ്യാന കൗശലവും ഈ ചിത്രത്തിനുണ്ട്. ലളിതമായ പ്രമേയത്തിനു പിന്നിൽ മാനവികതയുടേയും, രാഷ്ട്രീയത്തിന്റേയും, ആഴമേറിയ സാമൂഹിക നിരീക്ഷണളുടേയും കടലിരമ്പങ്ങൾ നമുക്ക് കേൾക്കാം. സിനിമ ആസ്വാദകരും, സിനിമ വിദ്യാർത്ഥികളും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്നാണ് ദ ഗ്രാന്‍റ് ഇല്യൂഷൻ. എക്കാലത്തേയും മികച്ച സിനിമകളിലൊന്നായി ഇത് പരിഗണിക്കപ്പെടുന്നു. എമ്പയർ മാഗസിൻ നടത്തിയ അഭിപ്രായ സർവേയിൽ മുപ്പത്തഞ്ചാം സ്ഥാനമാണ് ഈ സിനിമയ്ക്കുള്ളത്…