The Innocents
ദി ഇന്നസെന്റ്സ് (2016)

എംസോൺ റിലീസ് – 781

ഭയവും വേദനയും അപമാനവും കടിച്ചമര്‍ത്തി ഒരു കോണ്‍വെന്റിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ കഴിയേണ്ടിവരുന്ന കന്യാസ്ത്രീകളുടെ പൊള്ളിക്കുന്ന അനുഭവമാണ് ദി ഇന്നസെന്റ്സ് എന്ന ചിത്രം അവതരിപ്പിക്കുനത്. രണ്ടാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പട്ടാളക്കാരാല്‍ ബലാത്സംഗം ചെയ്യപ്പെട്ടതുകാരണം പോളണ്ടിലെ ഒരുകോണ്‍വെന്റിലെ നിരവവധി കന്യാസ്ത്രീകള്‍ ഗര്‍ഭിണിയാകുന്നതും അവിടെയുള്ള പ്രസവിച്ച ഒരു സ്ത്രീയെ ശുശ്രൂഷിക്കാനായി എത്തുന്ന ഡോക്ടര്‍ മറ്റുള്ളവരെയും പരിചരിക്കാന്‍ തീരുമാനിക്കുന്നതുമാണ് സിനിമയുടെ പ്രമേയം. യുദ്ധം സ്ത്രീകളെയും കുഞ്ഞുങ്ങളെയും എങ്ങിനെ നിരന്തരം ഇരകളായി മാറ്റുന്നു എന്നുതന്നെയാണ് വ്യത്യസ്തമായ മറ്റൊരു കാഴ്ചപ്പാടിലൂടെ ദി ഇന്നസെന്റ്സ് എന്ന ചിത്രം നമുക്കു കാട്ടിത്തരുന്നത്.